സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയരുന്നു. റെക്കോർഡിലേക്ക് ഉയർന്ന സ്വർണവിലയിൽ പിന്നീട് കുറവുകൾ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ 80 രൂപ വർദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 320 രൂപയുടെ വൻ വർദ്ധനവ്. ഇതോടെ രണ്ട് ദിവസത്തിനിടെ ഒരു പവന് 400 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.
ഇന്ന് 65,880 രൂപ എന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുക. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 8235 രൂപയാണ്. സാമ്പത്തിക വർഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാൽ സ്വർണവിലയിലെ ചാഞ്ചാട്ടങ്ങളെ ആശങ്കയോടെയാണ് ആഭരണപ്രേമികൾ കാണുന്നത്.