ലോക വനിതാ ബോക്‌സിങ്‌ ; ചാമ്ബ്യനാകാന്‍ നിതു, സ്വീറ്റി

0
59

ന്യൂഡല്‍ഹി: ലോക വനിതാ ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ പ്രതീക്ഷയോടെ ഇന്ത്യന്‍ താരങ്ങള്‍. ഇന്ന് നിതു ഗംഗാസും സ്വീറ്റി ബൂറയും കിരീടപ്പോരാട്ടത്തിന് ഇറങ്ങും.

നാളെയാണ് നിഖാത് സറീനിന്റെയും ലവ്ലിന ബൊര്‍ഗോഹെയ്നിന്റെയും ഫൈനല്‍.

നിതു 48 കിലോ വിഭാഗത്തില്‍ മംഗോളിയയുടെ അല്‍ടാന്‍റ്റ്സെറ്റ്സെഗ് ലുസ്തായ്ഖാനെ നേരിടും. സ്വീറ്റി 81 കിലോയില്‍ ചൈനയുടെ ലിന വാങ്ങുമായി മത്സരിക്കും.സറീന് നാളെ വിയത്നാമിന്റെ എന്‍ഗുയെന്‍ തി താമാണ് എതിരാളി. 50 കിലോ വിഭാഗത്തിലാണ് മത്സരം. 75 കിലോയില്‍ ലവ്ലിന ഓസ്ട്രേലിയയുടെ കയ്റ്റ്ലിന്‍ പാര്‍ക്കെറുമായി ഏറ്റുമുട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here