രാഷ്ട്രീയ പാർട്ടി രൂപീകരണ വിവാദം: വിജയ് ഫാൻസ് അസോസിയേഷനിൽ അഴിച്ചു പണി

0
91

ചെന്നൈ: തമിഴ് നടന്‍ വിജയ്‍യുടെ ആരാധക സംഘമായ ‘വിജയ് മക്കള്‍ ഇയക്ക’ത്തിന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള വിജയ്‍യുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖറിന്‍റെ നീക്കം വലിയ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ഈ നീക്കവുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കരുതെന്ന് ആരാധകരോട് വിജയ് അഭ്യര്‍ഥിക്കുകയും ചെയ്തു . ഇപ്പോഴിതാ, ‘വിജയ് മക്കള്‍ ഇയക്ക’ത്തില്‍ നേതൃമാറ്റം നടക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 

മധുര, കാഞ്ചീപുരം, തിരുച്ചിറപ്പള്ളി ഉള്‍പ്പടെ ഭൂരിഭാഗം ജില്ലാസെക്രട്ടറിമാരെയും മാറ്റി കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് സംഘടനാ ചുമതല നല്‍കിയതായാണ് അറിയിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും സന്നദ്ധസഹായവുമായി മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നുമാണ് വിജയ് പുതിയ ഭാരവാഹികള്‍ക്ക് നല്‍കിയ നിര്‍ദേശമെന്നാണ് അറിയുന്നത്. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്‍റ് ആയി പരാമര്‍ശിക്കപ്പെട്ട പത്മനാഭന്‍ ഒരു വിജയ് ആരാധകനാണെന്ന് നേരത്തെ എസ് ചന്ദ്രശേഖര്‍ അറിയിക്കുകയുണ്ടായി.

 

എന്നാല്‍, പുതിയ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മധുരയില്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നു. പാലംഗനാഥച്ചെ ഒരു സിനിമാ തീയേറ്ററില്‍ നടന്ന യോഗത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടെന്ന് ആരാധകര്‍ തീരുമാനമെടുക്കുകയുണ്ടായി. തങ്ങളുടെ പ്രിയതാരത്തിന്‍റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്ന ഒരു തരത്തിലുള്ള പ്രവര്‍ത്തനവും നടത്തില്ലെന്ന് യോഗം തീരുമാനമെടുക്കുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here