നിയോണ്‍ (സ്വിറ്റ്സര്‍ലന്‍ഡ്): യുവേഫ ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ഹെവിവെയ്റ്റ് പോരാട്ടങ്ങള്‍.
റെക്കോഡ് ജേതാക്കളും (14 തവണ) നിലവിലെ ചാമ്ബ്യന്മാരുമായ റയല്‍ മഡ്രിഡ് രണ്ടാം കിരീടം തേടുന്ന ചെല്‍സിയെയും ആറുവട്ടം ചാമ്ബ്യന്മാരായ ബയേണ്‍ മ്യൂണിക് കന്നി കിരീടം തേടുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെയും നേരിടും.
ഏഴു തവണ ജേതാക്കളായ എ.സി മിലാന് ആദ്യ കിരീടം ലക്ഷ്യമിടുന്ന നാപോളിയാണ് എതിരാളികള്‍. മൂന്നുവട്ടം ചാമ്ബ്യന്മാരായ ഇന്റര്‍ മിലാന്‍ രണ്ടു കിരീടം കൈവശമുള്ള ബെന്‍ഫികയെ നേരിടും. ഏപ്രില്‍ 11,12 തീയതികളിലാണ് ആദ്യപാദ ക്വാര്‍ട്ടര്‍. രണ്ടാം പാദം ഏപ്രില്‍ 18,19നുമായി നടക്കും.
റയല്‍-ചെല്‍സി, ബയേണ്‍-സിറ്റി മത്സരവിജയികളാണ് സെമിയില്‍ ഏറ്റുമുട്ടുക. മിലാന്‍-നാപോളി, ഇന്റര്‍-ബെന്‍ഫിക മത്സര വിജയികള്‍ തമ്മിലാവും മറ്റൊരു സെമി. സെമി ആദ്യ പാദം മേയ് 9,10നും രണ്ടാം പാദം മേയ് 16,17നുമാണ് നടക്കുക. ജൂണ്‍ 10ന് ഇസ്തംബൂളിലാണ് ഫൈനല്‍.