തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫ് റെക്കോർഡ് ജയം നേടുമെന്ന് മുല്ലപ്പള്ളി

0
74

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനെ തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടുകൂടിയാണ് കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും നേരിടുന്നതെന്നും യു.ഡി.എഫ് സര്‍വകാല റെക്കോഡ് വിജയം നേടുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

 

കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്തത്ത് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് കാര്യക്ഷമമായ അഴിമതി രഹിതമായ സല്‍ഭരണമാണ്.

 

അത് കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും മാത്രമേ സാധിക്കൂ. ജനങ്ങള്‍ വലിയമാറ്റണാണ് ആഗ്രഹിക്കുന്നത്. അതിന് കേരളത്തിലെ ജനങ്ങള്‍ ഒറ്റെക്കെട്ടായി തിരഞ്ഞെടുപ്പില്‍ രംഗത്ത് വരുമെന്ന ഉറച്ച വിശ്വാസം കോണ്‍ഗ്രസിനുണ്ട്.തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

 

സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ തന്നെയാകും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുക, അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 

തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടുന്ന എല്‍.ഡി.എഫിന്റെ പതിവ് ഈ തവണ ഒരു കടങ്കഥയായി മാറും. പലപ്പോഴും തെരഞ്ഞെടുപ്പില്‍ കൃത്രിമവും അട്ടിമറിയൊക്കെ നടത്താറുണ്ട്.

 

അതുകൊണ്ട്, അണികള്‍ താഴേത്തട്ടില്‍വരെ തികഞ്ഞ ജാഗ്രതയോടെയാണ് തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട എല്ലാ തയാറെടുപ്പും മുന്നൊരുക്കങ്ങളും കോണ്‍ഗ്രസ് പൂര്‍ത്തിയാക്കി കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയമെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഘട്ടം ഘട്ടമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here