എസ് പി ജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

0
69

സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ (61) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം. 2016 മുതല്‍ എസ്പിജി ഡയറക്ടറാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുണ്‍ കുമാര്‍ സിന്‍ഹ. 1997 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്.
മേയ് 31 ന് എസ്.പി.ജി തലവനായ് അദ്ദേഹത്തിന്റെ കാലവധി ഒരു വര്‍ഷം കൂടി നീട്ടിയിരുന്നു. ഡയറക്ടര്‍ ജനറല്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം.

തിരുവനന്തപുരത്തു ഡിസിപി കമ്മീഷണര്‍, റേഞ്ച് ഐജി, ഇന്റലിജന്‍സ് ഐജി, അഡ്മിനിസ്‌ട്രേഷന്‍ ഐജി എന്നിങ്ങനെ കേരള പോലീസിലെ പ്രധാന സ്ഥാനങ്ങളില്‍ അരുണ്‍ കുമാര്‍ സിന്‍ഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും എതിരെ നടന്ന ഇമെയില്‍ വധഭീഷണി, ലെറ്റര്‍ ബോംബ് കേസ് എന്നിങ്ങനെ സുപ്രധാന കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. സിന്‍ഹ സിറ്റി പൊലീസ് കമ്മിഷണറായിരിക്കെയാണു തലസ്ഥാനത്ത് ക്രൈം സ്റ്റോപ്പര്‍ സംവിധാനം കൊണ്ടുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here