നന്നായി ഭരിച്ചില്ലെങ്കിൽ ജനപ്രതിനിധി സ്ഥാനം പോവും: നിയമവുമായി ഹരിയാന സർക്കാർ

0
66

ചണ്ഡീഗഡ് : പഞ്ചായത്തി രാജ് നിയമത്തില്‍ ഭേദഗതി വരുത്തി ഹരിയാന സര്‍ക്കാര്‍. വനിതകള്‍ക്ക് അന്‍പത് ശതമാനം സീറ്റുകള്‍ സംവരണം ചെയ്തതു കൂടാതെ മറ്റൊരു ചരിത്രപരമായ തീരുമാനമാണ് ഭേദഗതിയിലൂടെ നടപ്പാക്കിയത്. തെരഞ്ഞെടുപ്പില്‍ ജയിച്ചവരെ തിരിച്ചു വിളിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന വകുപ്പാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയത്.

 

തീരുമാനം ചരിത്രപരവും ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അവകാശം നല്‍കുന്നതുമാണെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല പ്രതികരിച്ചു. ബ്ലോക്ക് ജില്ല സമിതികളിലെ മെംബര്‍മാരെ തിരിച്ചുവിളിക്കാനാണ് ബില്ലില്‍ വ്യവസ്ഥയുള്ളത്. തൃപ്തികരമായ രീതിയില്‍ ഭരണം നടത്തിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് ഗ്രാമ സഭ കൂടി തിരിച്ചു വിളിക്കാനുള്ള പ്രമേയം പാസാക്കാം. വാര്‍ഡിലെയോ ഗ്രാമത്തിലെയോ അന്‍പത് ശതമാനം അംഗങ്ങള്‍ എഴുതി നല്‍കിയാല്‍ തിരിച്ചു വിളിക്കാനുള്ള നടപടികള്‍ ആരംഭിക്കാം. രഹസ്യ ബാലറ്റിലൂടെയായിരിക്കും തീരുമാനത്തിനുള്ള വോട്ടെടുപ്പ്. മൂന്നില്‍ രണ്ട് വോട്ടര്‍മാര്‍ മെംബര്‍ക്ക് എതിരെ വോട്ടു ചെയ്താല്‍ ഭരണപരമായ സ്ഥാനം മെംബര്‍ക്ക് നഷ്ടമാകും.

LEAVE A REPLY

Please enter your comment!
Please enter your name here