പട്ന: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബിഹാറിലെ ജനങ്ങളോട് ‘ജനാധിപത്യത്തിെന്റ ഉത്സവ’ത്തില്‍ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. േവാട്ട് െചയ്യാനെത്തുേമ്ബാള് എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും വേണമെന്നും മോദി പറഞ്ഞു.
‘ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. എല്ലാവരും വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തിെന്റ ഉത്സവത്തില്‍ പങ്കുചേരണം’ -മോദി പറഞ്ഞു.
ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമായിരുന്നു പ്രധാനമന്ത്രി. സംസ്ഥാനത്ത് ഇരട്ട എന്ജിന് സര്‍ക്കാറാണെന്നും മറുവശത്ത് സ്വന്തം സിംഹാസനം കാത്തുസൂക്ഷിക്കാന്‍ പെടാപ്പാടു പെടുന്ന രണ്ട് ‘യുവരാജാക്കന്മാര്’ ആണെന്നും ഞായറാഴ്ച മോദി പരിഹസിച്ചിരുന്നു.തേജസ്വി യാദവിനെയും രാഹുല്‍ ഗാന്ധിയേയും പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും തിങ്കളാഴ്ച റാലികളില്‍ പങ്കെടുത്തു.
തൊഴില്‍, വ്യവസായം, താങ്ങുവില, വിള ഇന്‍ഷുറന്‍സ് തുടങ്ങി ഒന്നിനെപ്പറ്റിയും ബി.ജെ.പിയോ എന്‍.ഡി.എയോ നിങ്ങളോട് സംസാരിക്കുന്നില്ലെന്നും എന്താണ് അവരുടെ ഭരണനേട്ടമെന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്നാണ് മറുപടിയെന്നും ചിദംബരം പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്‍.ഡി.എക്കുവേണ്ടിയും പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു.
മൂന്നു ഘട്ടമായി നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ണായകമായ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി. ബിഹാര്‍ തിരഞ്ഞെടുപ്പ് കൂടാതെ പത്ത് സംസ്ഥാനങ്ങളിലായി 54 നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. 28 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസിനും ബി.ജെ.പിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യക്കും തെരഞ്ഞെടുപ്പ് അഭിമാനപ്പോരാട്ടമാണ്. ഒക്ടോബര്‍ 28ന് ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടന്ന ബിഹാറില്‍ നവംബര്‍ ഏഴിനാണ് മൂന്നാംഘട്ടം. ഫലം പത്തിനും.
ആകെ 243 സീറ്റില്‍ 94 മണ്ഡലങ്ങളിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ്. ആര്.ജെ.ഡി നേതാവും മഹാസഖ്യത്തിെന്റ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ് ആണ് മത്സരരംഗത്തുള്ള പ്രധാനികളില്‍ ഒരാള്‍. രഘോപുര്‍ ആണ് മണ്ഡലം. 2015ല്‍ ബി.ജെ.പിയിലെ സതീഷ് കുമാര്‍ യാദവിനെ പരാജയപ്പെടുത്തി തേജസ്വി വിജയിച്ച മണ്ഡലത്തിലാണ് രണ്ടാം തവണയും ജനവിധി തേടുന്നത്. ഇത്തവണയും സതീഷാണ് എതിരാളി.