കാശ്മീരിലെ ഭൂമി ആർക്കും വാങ്ങാം : കേന്ദ്ര വിജ്ഞാപനമായി

0
72

ശ്രീ​ന​ഗ​ര്‍: ഇ​ന്ത്യ​യി​ലെ ഏ​തൊ​രു പൗ​ര​നും ഇ​നി മുതല്‍ ജ​മ്മു കശ്മീ​രി​ല്‍ ഭൂ​മി വാ​ങ്ങാം. ഇ​തു​സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ജ​മ്മു കശ്മീ​രി​ലെ മു​ന്‍​സി​പ്പ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പു​തി​യ നി​യ​മം ബാ​ധ​ക​മാ​കു​ക. ഏ​തെ​ങ്കി​ലും ഇ​ന്ത്യ​ന്‍ പൗ​ര​ന് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്ത് കാ​ര്‍​ഷി​കേ​ത​ര ഭൂ​മി വാ​ങ്ങാ​ന്‍ ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ അ​നു​വാ​ദം ല​ഭി​ക്കും. യൂ​ണി​യ​ന്‍ ടെ​റി​റ്റ​റി ഓ​ഫ് ജ​മ്മു കശ്മീര്‍ റീ​ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ തെ​ര്‍​ഡ് ഓ​ര്‍​ഡ​ര്‍ 2020 എ​ന്നാ​ണ് ഉ​ത്ത​ര​വി​ന്റെ പേ​ര്.

 

അ​തേ​സ​മ​യം കാ​ര്‍​ഷി​ക അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മേ കാ​ര്‍​ഷി​ക ഭൂ​മി വാ​ങ്ങാ​ന്‍ ക​ഴി​യൂ.ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ജമ്മു കശ്മീരില്‍ കാര്‍ഷികേതര ഭൂമി വാങ്ങുന്നതിന് അവിടെ സ്ഥിരതാമസക്കാരനാണെന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ അവിടെ പാര്‍പ്പിടമുണ്ടെന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല. അങ്ങനെ ജമ്മു കശ്മീരും വില്‍പ്പനയ്ക്ക് എന്നാണ് പുതിയ ഉത്തരവിനോട് ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here