കോണ്‍ഗ്രസ്സ് നേതൃത്വത്തിനു പങ്കാളിത്തമുള്ള 3 സംഘടനകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയതല സമിതിക്ക് രൂപം നല്‍കി. കള്ളപ്പണം വെളുപ്പിക്കല്‍ , വിദേശപണം സ്വീകരിക്കല്‍ എന്നിവ സംബന്ധിച്ച് ക്രമക്കേടുകള്‍ സംശയിച്ചാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് നടപടി ആരംഭിച്ചത്. ചൈനീസ് എംബസിയില്‍ നിന്നും ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്പ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സംഭാവന സ്വീകരിച്ചെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.രി നഡ്ഗ ആരോപിച്ചതിന് പിന്നാലെയാണ് അന്വേഷണം.
രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ , രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, രാജീവ് ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവ നിയമലംഘനം നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഡയറക്ടര്‍ നേതൃത്വം നല്‍കും. സി.ബി.ഐ പ്രതിനിധിയും സംഘത്തിലുണ്ട്. വിവാദ സംഘടനകളുടെ അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ്. മന്‍മോഹന്‍ സിംഗ്, ചിദംബരം, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരാണ് ഭരണസമിതിയില്‍ ഉള്ളത്.