അഡലെയ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സിംബാബ് വെയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് നെതര്‍ലന്‍ഡ്‌സ്. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ 19.2 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ബൗളര്‍മാരുടെ മികച്ച പ്രകടനത്തോടൊപ്പം മാക്‌സ് ഒഡൗഡിന്റെ (52) ഫിഫ്റ്റിയും കൂടി ചേര്‍ന്നപ്പോള്‍ നെതര്‍ലന്‍ഡ്‌സ് വിജയം നേടിയെടുക്കുകയായിരുന്നു.
നെതര്‍ലന്‍ഡ്‌സിനായി പോള്‍ വാന്‍ഡ മിക്കീരന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രണ്ടന്‍ ഗ്ലോവര്‍, ലോഗന്‍ വാന്‍ ബീക്ക്, ബാസ് ഡി ലിഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. ഫ്രഡ് ക്ലാസന്‍ ഒരു വിക്കറ്റും വീഴ്ത്തി. തോല്‍വിയോടെ സിംബാബ് വെയുടെ സെമി പ്രതീക്ഷ മങ്ങി. നെതര്‍ലന്‍ഡ്‌സിന്റെ ഈ ലോകകപ്പിലെ ആദ്യ ജയമാണിത്.
സിംബാബ് വെ 19.2 ഓവറില്‍ 117ന് ഓള്‍ഔട്ട്. നെതര്‍ലന്‍ഡ്‌സിന് ജയിക്കാന്‍ 118
ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ 19.2 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.