ആർഎസ്എസ് വേദിയിൽ മോഹൻലാൽ; രാജ്യസ്നേഹത്തെയും ദേശീയബോധത്തെയും കുറിച്ചുള്ള വാക്കുകൾ ശ്രദ്ധേയമാകുന്നു!
കോഴിക്കോട് ആർഎസ്എസ് മുഖമാസികയായ കേസരിയുടെ നേതൃത്വത്തിൽ ആരംഭിച്ച മാതംഗി മൾട്ടിമീഡിയ റെക്കോർഡിങ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നടൻ മോഹൻലാൽ. രാജ്യസ്നേഹവും ദേശീയബോധവും കേവലം മുദ്രാവാക്യങ്ങളല്ലെന്നും തലമുറകളിൽനിന്ന് തലമുറകളിലേക്ക് പകർന്നുനൽകേണ്ട സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസ്നേഹം പ്രമേയമാക്കിയ നിരവധി സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പട്ടാള ക്യാമ്പുകളിലും അതിർത്തി പ്രദേശങ്ങളിലും നടത്തിയ സന്ദർശനങ്ങളിലൂടെ സൈനികരുടെ ത്യാഗവും രാജ്യസ്നേഹവും അടുത്തറിയാൻ സാധിച്ചിട്ടുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി.





