ഇന്‍ഡോര്‍ ജല ദുരന്തം: പതിനഞ്ച് മരണം മലിനജലം മൂലമെന്ന് സ്ഥിരീകരണം,

0
35

ഭോപ്പാല്‍: ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരങ്ങളിലൊന്നായി കണക്കാക്കിയിരുന്ന ഇൻഡോറിൽ മലിനജല ദുരന്തം സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടം. ഭഗീരത്‌പുരയിലുണ്ടായ മരണങ്ങളിൽ പതിനഞ്ചും മലിനജലം മൂലമാണെന്ന് ഔദ്യോഗിക റിപ്പോർട്ട്.

മലിനമായ കുടിവെള്ളം മൂലമാണ് ഛർദ്ദിയും വയറിളക്കവും ഉണ്ടായതെന്ന് ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കി ഡെത്ത് അനാലിസിസ് കമ്മിറ്റി. മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളജ് കമ്മിറ്റിയാണ് ഡെത്ത് അനാലിസിസ് നടത്തിയത്.

 

കഴിഞ്ഞ ദിവസവും അഞ്ച് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തിരുന്നു. വയറിളക്കവും ചർദ്ദിയും മറ്റ് കടുത്ത ആരോഗ്യ അസ്വസ്ഥകളുമായി വന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ഇൻഡോർ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ. മാധവ് പ്രസാദ് ഹസാനി പറഞ്ഞു. നിരവധി പേർ മരിക്കാനിടയായിട്ടും വീണ്ടും സമാന കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കാജനകമാണെന്നും ഡോ. മാധവ് പ്രസാദ് ഹസാനി വ്യക്തമാക്കി.

എന്നാൽ ചില മരണങ്ങളുടെ കാരണം ഇപ്പോഴും വ്യക്തമല്ല. പകർച്ചവ്യാധിയുമായി അവയ്‌ക്ക് ബന്ധമില്ലെന്നാണ് പ്രഥമിക നിഗമനം എന്നും ശിവം വർമ്മ കൂട്ടിച്ചേർത്തു. ഭഗീരത്പുരയിലെ 18 ദുരിതബാധിത കുടുംബങ്ങൾക്ക് ജില്ലാ ഭരണകൂടം രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാരണം എന്തുതന്നെയായാലും, ഭാഗീരത്പുരയിലെ എല്ലാ മരണങ്ങളും വളരെ ദുഃഖകരമാണ്. ദുരിതബാധിത കുടുംബങ്ങളെ ഞങ്ങൾ ആശ്വസിപ്പിക്കുകയും അവർക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബർ 29 ന് പ്രദേശത്ത് മലിനമായ കുടിവെള്ളം വിതരണം ചെയ്‌തതിനെത്തുടർന്ന് ഛർദ്ദിയും വയറിളക്കവും പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആകെ 436 രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം ബാധിച്ചവരിൽ 403 പേരെ സുഖം പ്രാപിച്ച ശേഷം ഡിസ്‌ചാർജ് ചെയ്‌തതായി സിഎംഎച്ച്ഒ അറിയിച്ചു. നിലവിൽ 33 രോഗികൾ ആശുപത്രികളിൽ ചികിത്സയിലാണെന്നും അതിൽ എട്ട് പേർ തീവ്രപരിചരണ വിഭാഗങ്ങളിലാണ് (ഐസിയു) എന്നും ജില്ലാ മജിസ്‌ട്രേറ്റ് ശിവം വർമ്മ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here