സംക്രാന്തി അടിച്ച് പൊളിക്കാന്‍ കാരവാന്‍ യാത്രയുമായി ആന്ധ്രാ സര്‍ക്കാര്‍,

0
33

ബപ്‌ടല: വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തുപകരാന്‍ നിരവധി പദ്ധതികളാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്. സംക്രാന്തി അവധിക്കാലം അടിച്ച് പൊളിക്കാന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്.

ഇതിന്‍റെ ഭാഗമായാണ് ഹൈദരാബാദ് മുതല്‍ സൂര്യലങ്ക വരെ കാരവാന്‍ യാത്രയുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയിട്ടുള്ളത്. കാരവാനില്‍ ജില്ലയിലെ കടലോരങ്ങള്‍ സന്ദര്‍ശിക്കാനും അവിടെ രാത്രി ചെലവിടാനുമുള്ള സംവിധാനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്. ഏതായാലും സഞ്ചാരികള്‍ക്ക് ഇതൊരു പുത്തന്‍ അനുഭവമാകും. സംക്രാന്തിയില്‍ പുതിയ യാത്രയ്ക്ക് തുടക്കം കുറിക്കും.

വാരാന്ത്യങ്ങളിലും ആഘോഷവേളകളിലും ഹൈദരാബാദില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് തീരദേശത്തേക്ക് വിനോദത്തിനായി എത്തുന്നത്. ഇവര്‍ റിസോര്‍ട്ടുകളില്‍ മുന്‍കൂറായി മുറികള്‍ എടുക്കുന്നു. എന്നാല്‍ തിരക്കേറിയ സമയങ്ങളില്‍ ഇവര്‍ മുറികള്‍ കിട്ടാതെ ബുദ്ധിമുട്ടാറുമുണ്ട്.

കാരവാന്‍ വിനോദസഞ്ചാരത്തിന്‍റെ സാധ്യതകള്‍ വിനോദസഞ്ചാര വകുപ്പ് തിരിച്ചറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ദസറ അവധിക്കാലത്ത് കളക്‌ടര്‍ വിനോദ് കുമാറാണ് ജില്ലയിലേക്ക് കാരവാന്‍ കൊണ്ടുവന്നത്. ആളുകളില്‍ അവബോധം ഉണ്ടാക്കാനായി രണ്ട് ദിവസം ഈ കാരവാന്‍ സൂര്യലങ്കയിലും രാമപുരത്തും പ്രദര്‍ശിപ്പിച്ചു. ഒജി ഡ്രീം ലൈനേഴ്‌സിനും ഇന്ത്യ ലക്ഷ്വറി കാരവാന്‍ എല്‍എല്‍പി കമ്പനീസിനും കാരവാന്‍ പ്രവര്‍ത്തനത്തിന് ആന്ധ്രാപ്രദേശ് വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ അനുമതി നല്‍കി. വലിയ തോതില്‍ സഞ്ചാരികളെത്തുന്ന സംക്രാന്തി അവധിക്കാലത്ത് ഇതിന്‍റെ ഉദ്ഘാടനം നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here