‘ജനാധിപത്യത്തെക്കുറിച്ച് ഇന്ത്യയ്ക്ക് ക്ലാസെടുക്കേണ്ട’; പിന്തുണയുമായി ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ പാർട്ടി നേതാവ്

0
12
ഹൈദരാബാദിൽ നടന്ന ഭാരത് ഉച്ചകോടിയിൽ ഉയർന്ന ‘വോട്ട് ചോർ, ഗദ്ദി ഛോഡ്’ മുദ്രാവാക്യത്തെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദത്തിൽ, യൂറോപ്യൻ സോഷ്യലിസ്റ്റ് നേതാവിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ ഫോർസ ഇറ്റാലിയ പാർട്ടിയുടെ നേതാവ് ഡെബോറ ബെർഗമിനി. ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെയും തിരഞ്ഞെടുപ്പ് സംവിധാനത്തെയും അവർ ശക്തമായി പിന്തുണച്ചു.
ഇന്ത്യയുടെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന പ്രചാരണത്തെ പിന്തുണച്ച പാർട്ടി ഓഫ് യൂറോപ്യൻ സോഷ്യലിസ്റ്റ്സ് (PES) സെക്രട്ടറി ജനറൽ ജാക്കോമോ ഫീലിബെക്കിന്റെ പരാമർശങ്ങളെ ഡെബോറ ബെർഗമിനി എതിർത്തു.
970 ദശലക്ഷം പൗരന്മാരെ വോട്ട് ചെയ്യാൻ അനുവദിക്കുന്ന ഒരു രാജ്യത്തിന് ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുക്കുന്നത് അനുചിതമാണെന്ന് ഡെബോറ ബെർഗമിനി പറഞ്ഞു. ഇന്ത്യയ്ക്ക് സ്വന്തമായി ജനാധിപത്യ സ്ഥാപനങ്ങളും നീതിന്യായ വ്യവസ്ഥയും ഉണ്ടെന്നും അവർ എടുത്തുപറഞ്ഞു.വ്യക്തവും സുതാര്യവുമായ വോട്ടർ പട്ടികയ്ക്കായുള്ള രാഹുൽ ഗാന്ധിയുടെ പ്രചാരണത്തെ പിന്തുണച്ച് ജിയാക്കോമോ ഫിലിബെക്ക് ഭാരത് ഉച്ചകോടിയിൽ സംസാരിച്ചതിന് ശേഷമാണ് ഡെബോറയുടെ പ്രതികരണം. പ്രതിപക്ഷത്തിന്റെ ‘വോട്ട് ചോർ, ഗദ്ദി ഛോഡ്’ മുദ്രാവാക്യം അദ്ദേഹം ആവർത്തിക്കുകയും ചെയ്തിരുന്നു.ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുന്നുണ്ടെന്നും നമ്മൾ അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല വഴി രാഹുൽ ഗാന്ധിക്കും ഇന്ത്യൻ കോൺഗ്രസ് പാർട്ടിക്കും ഒപ്പം നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹ്യ നീതി, കാലാവസ്ഥാ നീതി, മനുഷ്യാവകാശങ്ങൾ, ജനാധിപത്യം എന്നിവയിൽ പ്രതിജ്ഞാബദ്ധരായ പുരോഗമന സഖ്യത്തിന്റെ ഭാഗമാണ് കോൺഗ്രസും ലോകമെമ്പാടുമുള്ള മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here