ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഗംഗാ ജല കരാര്‍ പുതുക്കാതെ മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

0
47

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഗംഗാ ജല കരാറിന്റെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെ, കരാര്‍ പുതുക്കാതെ മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അതേസമയം, നിലവില്‍ ബംഗ്ലാദേശിന് നല്‍കിവരുന്ന ജലവിഹിതം തുടര്‍ന്നും അനുവദിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജലവിഹിതം തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്.

1996 ഡിസംബര്‍ 12നാണ് ഇന്ത്യയും ബംഗ്ലാദേശും ഗംഗാ നദിയിലെ ജലം പങ്കിടുന്നത് സംബന്ധിച്ച 30 വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചത്. ഫറാക്ക ബാരേജിന് സമീപമുള്ള ജലവിഹിതം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് കരാറിന്റെ പ്രധാന ഉള്ളടക്കം. 2026 ഡിസംബറില്‍ കാലാവധി അവസാനിക്കുന്ന കരാര്‍, ഇരുരാജ്യങ്ങളുടെയും പരസ്പര സമ്മതത്തോടെ പുതുക്കാനായിരുന്നു വ്യവസ്ഥ.

എന്നാല്‍, നിലവിലെ കരാറിലെ വ്യവസ്ഥകള്‍ പുനഃപരിശോധിച്ച് ഇന്ത്യയ്ക്ക് കൂടുതല്‍ ജലം ലഭ്യമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കൊല്‍ക്കത്തയിലെ ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍, എന്‍ടിപിസിയുടെ താപവൈദ്യുത നിലയത്തിന്റെ ആവശ്യങ്ങള്‍, സുന്ദര്‍ബന്‍ മേഖലയിലെ ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം തടയല്‍ തുടങ്ങിയവയ്ക്കായി കൂടുതല്‍ ജലം ആവശ്യമാണ്.

നിലവിലെ കരാര്‍ പ്രകാരം വരള്‍ച്ചക്കാലത്ത് (മാര്‍ച്ച് 11 മുതല്‍ മേയ് 11 വരെ) പത്ത് ദിവസത്തെ ഇടവേളകളില്‍ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും മാറിമാറി 35,000 ക്യുസെക്‌സ് വീതം ജലം ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. എന്നാല്‍ കൊല്‍ക്കത്ത തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ 40,000 ക്യുസെക്‌സ് ജലം ആവശ്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here