ന്യായാധിപന്മാരുടെ രാഷ്ട്രീയ ആഭിമുഖ്യത്തെ പരസ്യമായി ചോദ്യം ചെയ്ത തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കൽക്കട്ട ഹൈക്കോടതി. ജുഡീഷ്യറിയുടെ അന്തസ്സ് തകർക്കുന്നതാണ് ഇത്തരം പരാമർശങ്ങളെന്ന് നിരീക്ഷിച്ച കോടതി, ജുഡീഷ്യൽ ഓഫീസർമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന കോണ്‍ഫിഡൻഷ്യൽ റിപ്പോർട്ട് എഴുതുന്ന വ്യക്തിയെപ്പോലെയാണ് എംപി പെരുമാറുന്നതെന്നും കുറ്റപ്പെടുത്തി. ബിജെപിയുടെയും തൃണമുൽ കോണ്‍ഗ്രസ്സിൻറെയും ഒപ്പം നിൽക്കുന്ന ജഡ്ജിമാർ ആരെല്ലാമാണെന്നും ഇവരുടെ പട്ടിക നൽകാമോയെന്നും കോടതി ചോദിച്ചു.






