എട്ടാം നാള്‍ 1000 കോടിയിലെത്തി ‘രാമായണ

0
5

ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കുറിച്ച് നിതേഷ് തിവാരിയുടെ രാമായണ. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതേഷ് തിവാരിയൊരുക്കിയ ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടിയെന്ന മാന്ത്രിക നമ്പറിലെത്തുന്ന 11-ാമത്തെ ചിത്രമാണ് രാമായണ.

അധിവേഗം ആയിരം കോടിയിലെത്തുന്ന മൂന്നാമത്തെ ചിത്രമെന്ന നേട്ടവും രാമായണയ്ക്ക് സ്വന്തം. ആദിത്യ ധര്‍ ഒരുക്കിയ രണ്‍വീര്‍ സിങ് ചിത്രം ധുരന്ധര്‍ 2, അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 എന്നിവയാണ് രാമായണയേക്കാള്‍ വേഗത്തില്‍ 1000 കോടിയിലെത്തിയത്. എഴ് ദിവസത്തിനുള്ളിലാണ് ധുരന്ധര്‍ 2വും പുഷ്പ 2വും 1000 കോടിയിലെത്തിയത്.

റിലീസ് ചെയ്ത് എട്ടാം നാളിലാണ് രാമായണ 1000 കോടിലെത്തിയത്. എട്ടാം ദിവസം 53.5 കോടിയാണ് രാമായണ നേടിയത്. ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രമായി നേടിയത് 675.05 കോടിയാണ്. ആഗോള കളക്ഷന്‍ എത്തി നില്‍ക്കുന്നത് 1033.55 കോടിയിലാണ്. രണ്‍ബീര്‍ കപൂറിന്റെ ആദ്യത്തെ 1000 കോടി ചിത്രമാണ് രാമായണ.

രണ്‍ബീറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് രാമായണ. പിന്നിലാക്കിയത് സന്ദീപ് വാങ്കയൊരുക്കിയ 2023 ല്‍ പുറത്തിറങ്ങിയ ആനിമലിനെയാണ്. ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍, ആനിമല്‍ എന്നിവയുടെ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും രാമായണ പിന്നിലാക്കിയിട്ടുണ്ട്.

പ്രഭാസ് ചിത്രം കല്‍ക്കി, ഷാരൂഖ് ഖാന്‍ ഖാന്‍ ചിത്രം പഠാന്‍, ജവാന്‍, കെജിഎഫ് 2, ആര്‍ആര്‍ആര്‍, പുഷ്പ 2, ബാഹുബലി 2, ധുരന്ധര്‍ 2, ദംഗല്‍ എന്നിവയാണ് നേരത്തെ 1000 കോടിലെത്തിയ ചിത്രങ്ങള്‍. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയെന്ന റെക്കോര്‍ഡ് രാമായണ തകര്‍ക്കുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. 1852 കോടി നേടിയ ധുരന്ധര്‍ 2 ആണ് മുന്നിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here