ശ്രേഷ്ഠ ബാവ പുരസ്കാരം മമ്മൂട്ടിക്ക്.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുൻ അധ്യക്ഷനായിരുന്ന കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ആദ്യ പുരസ്കാരമാണിത്. കലാരംഗത്തും ജീവകാരുണ്യ-സാമൂഹിക മേഖലകളിലും മമ്മൂട്ടി നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം.







