അയോധ്യയിൽ ധർമ്മശാല നിർമ്മിക്കാനൊരുങ്ങി അമിതാഭ് ബച്ചൻ.

0
3

അയോധ്യയിൽ പിതാവ് ഹരിവംശ് റായ് ബച്ചന്റെ പേരിൽ ധർമ്മശാല നിർമ്മിക്കാനൊരുങ്ങി പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ഇരുപതിലധികം മുറികളുള്ള ഈ ധർമ്മശാലയുടെ കെട്ടിട പ്ലാൻ താരം അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് സമർപ്പിച്ചു. ദശരഥ് പഥിൽ താരം വാങ്ങിയ സ്ഥലത്താണ് ഏകദേശം 15 കോടി രൂപ ചെലവഴിച്ചുള്ള ഈ പദ്ധതി വരുന്നത്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഒക്ടോബറോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here