ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് രാവിലെ ഛത്രു വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ജമ്മു കശ്‌മീർ പൊലീസുമായി സംയുക്തമായാണ് സൈന്യം ഓപ്പറേഷൻ നടത്തിത്.
“ഇന്ന് പുലർച്ചെ ജമ്മു കശ്‌മീർ പൊലീസുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിടെ വൈറ്റ് നൈറ്റ് കോർപ്‌സിൻ്റെ സൈനികർ ഛത്രു മേഖലയിലെ ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായി. ഓപ്പറേഷൻ പുരോഗിക്കുകയാണ്”, വൈറ്റ് നൈറ്റ് കോർപ്‌സ എക്‌സ് പോസ്‌റ്റിൽ പറഞ്ഞു.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് രണ്ടോ മൂന്നോ ഭീകരർ പ്രദേശത്ത് ഒളിവിലാണെന്ന് അറിയാൻ കഴിഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങൾ അവരെ പിന്തുടരുകയായിരുന്നു. വെടിവെപ്പ് പുരോഗമിക്കുയാണ്”, സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു.
ഏതെങ്കിലും ഭീകരർ വേടിയേറ്റ് മരിച്ചോ എന്നതിനെക്കുറിച്ച് വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. നവംബർ ആരംഭിച്ചതിന് ശേഷം ജമ്മു കശ്‌മീരിൽ നടക്കുന്ന ആദ്യത്തെ ഏറ്റുമുട്ടലാണിത്. കിഷ്ത്വാറിലെ പർവതപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഛത്രു പ്രദേശത്ത് കഴിഞ്ഞ ഒരു വർഷമായി തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സുരക്ഷാ സേന ഭീകരവിരുദ്ധ പ്രവർത്തനങ്ങളും ഓപ്പറേഷനുകളും ശക്തമാക്കിയിട്ടുണ്ട്. അതേസമയം, നേരത്തെ ജമ്മു കശ്‌മീരിൽ കുപ്വാരയിലെ മിത്തലിനും ദോദാനിയലിനും സമീപമുള്ള നിയന്ത്രണ രേഖയിൽ സുരക്ഷ സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു.







