രണ്ടാംഘട്ട വോട്ടെടുപ്പ് 74.52 ശതമാനം പോളിങ്

0
75

സംസ്ഥാനത്തെ തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു.  വ്യാഴാഴ്ച ഏഴുജില്ലകളിലായി നടന്ന വോട്ടെടുപ്പില്‍ ആറുമണി വരെയുള്ള കണക്കുകള്‍പ്രകാരം 74.52 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് അന്തിമകണക്കല്ല.

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. വൈകിട്ട് 05:40 വരെയുള്ള കണക്ക് പ്രകാരം പോളിങ് 70 ശതമാനം പിന്നിട്ടു. വയനാട് 75.90 ശതമാനവും മലപ്പുറത്ത് 75.81% ശതമാനവുമാണ് പോളിങ്. ഉച്ചയോടെ പോളിങ് 50 % കടന്നു.

വൈകിട്ട് 6 വരെയാണ് സമയം. വോട്ടിങ് സമയം അവസാനിക്കുമ്പോൾ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. ഡിസംബർ 13-ന് വോട്ടെണ്ണലോടെ ഫലപ്രഖ്യാപനമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here