പേടിക്കണ്ട.. ഞാൻ നോക്കിക്കോളാം! ഇറാനിൽ കുടുങ്ങിയ അക്ഷയിയുടെ അമ്മക്ക് കൊടുത്ത വാക്ക് പാലിച്ച് സുരേഷ് ഗോപി👏👏🥰🥰
ഇറാനിൽ കുടുങ്ങിപ്പോയ മലയാളി യുവാവ് അക്ഷയ്യുടെ സുരക്ഷിതമായ തിരിച്ചുവരവിനായി നേരിട്ട് ഇടപെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. മൂന്ന് മാസത്തോളമായി മുറിക്കുള്ളിൽ നിന്ന് പുറത്തിറങ്ങാൻ പോലും സാധിക്കാതെ, പ്രതീക്ഷ മങ്ങിയിരുന്ന അക്ഷയ്യുടെ അമ്മയെ വീഡിയോ കോളിൽ വിളിച്ചാണ് അദ്ദേഹം ആശ്വാസവാർത്ത അറിയിച്ചത്. എല്ലാവിധ യാത്രാരേഖകളും എംബസി മുഖേന ശരിയാക്കിയിട്ടുണ്ടെന്നും അക്ഷയ് എത്രയും വേഗം ജന്മനാട്ടിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം അമ്മക്ക് ഉറപ്പുനൽകി.
അമ്മയുടെ കണ്ണുകളിൽ പടർന്ന ആശ്വാസവും കണ്ണീരും വാക്കുകൾക്ക് അപ്പുറമാണ്. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രാർത്ഥനകൾക്കും കണ്ണീരിനും ഉത്തരമേകി, മകനെ തിരികെ നാട്ടിലെത്തിക്കാൻ മുന്നിട്ടിറങ്ങിയ സുരേഷ് ഗോപിയുടെ ഈ കരുതലിനും ആത്മാർത്ഥമായ ഇടപെടലിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പ്രവാസി മലയാളികളുടെ ഏത് വിഷമഘട്ടത്തിലും ഒരു തണലായി ഒപ്പമുണ്ടെന്ന കാര്യം അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുകയാണ്.🙏🙏❤️❤️






