LPST സമരപ്പന്തൽ ബലംപ്രയോഗിച്ച് പൊളിച്ചുമാറ്റി പോലീസ്

0
7
തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിലെ എൽപിഎസ്ടി സമരപ്പന്തൽ പോലീസ് പൊളിച്ചുമാറ്റി. നിരാഹാര സമരമിരിക്കുന്ന വളർമതിയെ ബലംപ്രയോഗിച്ച് പോലീസ് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാർ സമരപ്പന്തലിൽ എത്തി വളർമതിയുടെ ആരോഗ്യനില പരിശോധിച്ചിരുന്നു. തുടർന്നാണ് ബലംപ്രയോഗിച്ച് സമരപ്പന്തലിൽനിന്ന് വളർമതിയെ മാറ്റിയത്. ഉദ്യോഗാർത്ഥികളുടെ മൈക്ക് സെറ്റും ഫ്ലക്സ് ബോർഡുകളും പോലീസ് എടുത്തു മാറ്റി.
വൻ പോലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. വളർമതിയെ കസ്റ്റഡിയിൽ എടുത്ത് മാറ്റിയതിന് പിന്നാലെ നിമിഷനേരംകൊണ്ട് സമരപ്പന്തൽ പൊളിച്ചുമാറ്റുകയായിരുന്നു. ഈസമയം അധികം സമരക്കാർ പന്തലിൽ ഉണ്ടായിരുന്നില്ല. സമരപ്പന്തൽ പൊളിച്ചുമാറ്റി മുഴുവൻ സാമഗ്രികളും ലോറിയിലാക്കി പോലീസ് കൊണ്ടുപോവുകയും ചെയ്തു. നടപടി ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറമുണ്ടായി. പന്തൽ പൊളിച്ചു മാറ്റണമെന്ന് സമരസമിതിക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നതായി കന്റോൻമെന്റ് പോലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here