ദിഗ് വിജയ് സിങ്ങിന്റെ മകൾ ബി ജെ പി യിൽ

0
149

ന്യൂഡല്‍ഹി: ഷൂട്ടിങ്​ താരവും മുന്‍ കേന്ദ്രമന്ത്രി ദിഗ്​വിജയ്​ സിങ്ങി​െന്‍റ മകളുമായ ശ്രേയസി സിങ്​ ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി​ നേതാവ്​ ഭൂപേന്ദ്ര യാദവി​െന്‍റ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത്​ വെച്ച്‌​ ഞായറാഴ്​ചയായിരുന്നു​ ശ്രേയസിയുടെ രാഷ്​ട്രീയ അരങ്ങേറ്റം.

 

2013ല്‍ മെക്​സിക്കോയില്‍ നടന്ന ട്രാപ്​ ഷൂട്ടിങ്​ ലോകകപ്പില്‍ പ​ങ്കെടുത്ത ഇന്ത്യന്‍ സംഘത്തില്‍ ശ്രേയസിയും ഉണ്ടായിരുന്നു. ആസ്​​ട്രേലിയയിലെ ഗോള്‍ഡ്​ കോസ്​റ്റില്‍ വെച്ച്‌​ നടന്ന 2018ലെ കോമണ്‍വെല്‍ത്ത്​ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ താരമാണ്​ ശ്രേയസി. 2014ല്‍ സ്​കോട്​ലന്‍റിലെ ഗ്ലാസ്കോയില്‍ വെച്ചു നടന്ന കോമണ്‍വെല്‍ത്ത്​ ഗെയിംസില്‍ വെള്ളി മെഡലും കരസ്ഥമാക്കിയിരുന്നു.ജാമുയി സ്വദേശിനിയായ ശ്രേയസി സിങ്​ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായേക്കുമെന്ന്​ സൂചനയുണ്ട്​. ജാമുയി മണ്ഡലത്തില്‍ നിന്നോ അമര്‍പൂരില്‍ നിന്നോ ജനവിധി തേടിയേക്കുമെന്നാണ്​ വിവരം.

 

ശ്രേയസിയു​ടെ പിതാവ്​ ദിഗ്​ വിജയ്​ സിങ്​ കേന്ദ്ര ധനകാര്യ,വിദേശകാര്യ,വാണിജ്യ, വ്യവസായ, റെയില്‍ മ​ന്ത്രാലയങ്ങളു​ടെ സഹമന്ത്രിയായി സേവനമനുഷ്​ഠിച്ചിരുന്നു. 1998ല്‍ വാജ്​പേയി മ​ന്ത്രിസഭയില്‍ റെയില്‍വെ സഹമ​ന്ത്രിയായിരുന്ന അദ്ദേഹം മുന്‍ ഇന്ത്യന്‍ റൈഫിള്‍ അസോസിയേഷന്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here