തിരുവനന്തപുരം: സ്വയംതൊഴില്‍ പദ്ധതിയായ ശരണ്യയിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് അടുത്തകാലത്ത് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2010-11 വര്‍ഷത്തില്‍ ആരംഭിച്ച ഈ പദ്ധതി വഴി ഒരു വ്യക്തിക്ക് 50,000 രൂപ വരെ പലിശരഹിത വായ്പയായിട്ടാണ് അനുവദിക്കുന്നത്. വായ്പാ തുകയുടെ 50 ശതമാനം സബ്സിഡിയായും അനുവദിക്കും.എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ േപരു റജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, നിയമാനുസൃതം വിവാഹബന്ധം േവര്‍പെടുത്തിയവര്‍, അവിവാഹിതകള്‍, പട്ടികവര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നീവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.വായ്പ അനുവദിച്ചതിന് ശേഷം സാഹചര്യം പരിഗണിച്ചതിന് ശേഷം വായ്പാ പരിധി ഒരു ലക്ഷം വരെയായി ഉയര്‍ത്തും.
എന്നാല്‍ അമ്ബതിനായിരം രൂപയ്ക്ക് മുകളില്‍ അനുവദിക്കുന്ന തുകയ്ക്ക് മൂന്ന് ശതമാനം ഫ്ലാറ്റ് റേറ്റില്‍ പലിശ ഈടാക്കും. പദ്ധതിക്ക് അപേക്ഷിക്കുന്നവരുടെ വാര്‍ഷിക കുടുംബവരുമാനം രണ്ട് ലക്ഷം കവിയരുത്. അപേക്ഷകരുടെ പ്രായം 18 നും 55 നും ഇടയിലായിരിക്കണം. അവിവാഹിതകളുടെ പ്രായം 30 വയസ്സ് പൂര്‍ത്തിയായിരിക്കണം. അതേസമയം, ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് തൊഴില്‍രഹിത വേതനം ലഭിക്കില്ല.