തൃശൂർ: 2022 ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരത്തിന് ടി. പദ്മനാഭൻ അർഹനായി. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ഒ.എൻ.വി കൾച്ചറൽ അക്കാദമിയാണ് പുരസ്കാരം നൽകുന്നത്.
ഡോ. എം.എം ബഷീർ, ഡോ. ജോർജ് ഓണക്കൂർ, പ്രഭാവർമ്മ എന്നിവർ ഉൾപ്പെട്ട ജൂറി ഏകകണ്ഠമായാണ് പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്. ഒ.എൻ.വി ജയന്തി ദിനമായ മെയ് 27 നു തിരുവനന്തപുരത്തു വച്ച് പുരസ്കാരം സമർപ്പിക്കും.