മതമൗലികവാദത്തിെനെതിരെ പ്രസ്താവനയുമായി ഫ്രഞ്ച് പ്രസിഡന്റ്

0
107

പാരീസ്: ഫ്രാന്‍സില്‍ വളര്‍ന്നുവരുന്ന കടുത്ത വിഘടനവാദത്തിനും മതമൗലികവാദത്തിനുമെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

 

‘ഇസ്ലാം ഭൂരിപക്ഷമായ രാജ്യങ്ങളില്‍ പോലും ഈ മതത്തിന്റെ പേരില്‍ നടക്കുന്നത് അരാജകത്വവും ഭീകരതയുമാണ്. അവര്‍ ലോകം മുഴുവന്‍ അസ്വസ്ഥത പരത്തുന്നു. അത്തരം അന്തരീക്ഷം ഇനി ഫ്രാന്‍സില്‍ അനുവദിക്കില്ല. മതപരമായ യാതൊരു പഠനരീതിയും ഫ്രാന്‍സില്‍ ആവശ്യമില്ല. അത്തരക്കാര്‍ക്ക് ഇവിടെ പ്രവേശന വുമില്ല’, ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

 

മതമൗലികവാദികള്‍ ഭരണകൂടങ്ങള്‍ക്കെതിരെ പ്രത്യേക സാമ്രാജ്യവും സാമൂഹ്യ ക്രമവും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അത് തന്നെയാണ് വിഘടനവാദം. അതാത് രാജ്യത്തെ ഭരണകൂടങ്ങളെ അനുസരിക്കാന്‍ ഇവര്‍ ഒരുക്കമല്ല.എല്ലാറ്റിനും മീതെ മതത്തെ സ്ഥാപിക്കുന്നത് ഭരണകൂടത്തോടുള്ള വെല്ലുവിളിയാണെന്നും മാക്രോണ്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here