വിനായകചതുർത്ഥി പ്രമാണിച്ച് കാസർകോട് ജില്ലയില്‍ ഇന്ന് അവധി ,

0
2

കാസര്‍കോട്: വിനായകചതുർത്ഥി പ്രമാണിച്ച് കാസർകോട് ജില്ലയില്‍ ഇന്ന് അവധി . സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. അതെസമയം മുൻനിശ്ചയിച്ച പരീക്ഷകളെല്ലാം നടക്കും. കെഎസ്ഇബി ഓഫീസുകൾ അവധിയായിരിക്കും. ബില്ലുകൾ ഓൺലൈനായി അടയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടക്കും. കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രത്തിൽ ഇന്ന് വിനായകചതുർത്ഥി ആഘോഷങ്ങൾക്ക് അഞ്ച് ദിവസം മുമ്പ് തന്നെ തുടക്കമായിരുന്നു. ഗണേശ വിഗ്രഹഘോഷയാത്ര ഇന്ന് നടക്കും. പൊന്നാനി കോടതിപ്പടി ബീച്ചിൽ കടലിൽ വിഗ്രഹം നിമജ്ജനം ചെയ്യും.

കാസര്‍കോട്: വിനായകചതുർത്ഥി പ്രമാണിച്ച് കാസർകോട് ജില്ലയില്‍ ഇന്ന് അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. അതെസമയം മുൻനിശ്ചയിച്ച പരീക്ഷകളെല്ലാം നടക്കും. കെഎസ്ഇബി ഓഫീസുകൾ അവധിയായിരിക്കും. ബില്ലുകൾ ഓൺലൈനായി അടയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടക്കും. കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രത്തിൽ ഇന്ന് വിനായകചതുർത്ഥി ആഘോഷങ്ങൾക്ക് അഞ്ച് ദിവസം മുമ്പ് തന്നെ തുടക്കമായിരുന്നു. ഗണേശ വിഗ്രഹഘോഷയാത്ര ഇന്ന് നടക്കും. പൊന്നാനി കോടതിപ്പടി ബീച്ചിൽ കടലിൽ വിഗ്രഹം നിമജ്ജനം ചെയ്യും.

അതെസമയം ഗണേശോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന വിഗ്ര നിമജ്ജനത്തിന് പരിസ്ഥിതി സൗഹൃദ രീതികൾ പാലിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ആവശ്യപ്പെട്ടു. നിമജ്ജനം ചെയ്യുന്ന വിഗ്രഹങ്ങൾ കളിമണ്ണിൽ നിർമിച്ചവയാകണം, പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ചവ നിമജ്ജനം ചെയ്യാൻ പാടില്ല. പ്ലാസ്റ്റിക്, തെർമോകോൾ തുടങ്ങിയ പ്രകൃതിക്കും ജലസ്രോതസ്സുകൾക്കും ദോഷകരമായ വസ്തുക്കൾ ഉപയോഗിച്ചുള്ള വിഗ്രഹങ്ങൾ നിമജ്ജനത്തിന് ഉപയോഗിക്കരുതെന്നും മലിനീകര നിയന്ത്രണ ബോർഡ് നിർദ്ദേശിച്ചു.

പെയിന്റുകൾ പ്രകൃതിദത്തമായിരിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. നിമജ്ജനത്തിന് മുമ്പ് വിഗ്രഹത്തിൽ ചാര്‍ത്തിയ മാലകൾ അടക്കമുള്ള മറ്റ് വസ്തുക്കൾ നീക്കം ചെയ്യണം. വസ്ത്രങ്ങൾ, മാലകൾ, പൂക്കൾ, ഇലകൾ, അലങ്കാര വസ്തുക്കൾ എന്നിവ നീക്കം ചെയ്യണം. ഇനാമൽ പെയിന്റ് പോലുള്ളവ ഉപയോഗിക്കരുത്. കിണർ, തടാകം, നദി തുടങ്ങിയ ശുദ്ധജല സ്രോതസ്സുകളിൽ വിഗ്രഹ നിമജ്ജനം നടത്തരുത്. കൃത്രിമ കുളങ്ങൾ വേണം ഉപയോഗിക്കാൻ.

രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നും മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി.

കെഎസ്ഇബിയുടെ സന്ദേശം

ഗണേശചതുർത്ഥിയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച (14.09.2026) കാസർഗോഡ് ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ കെ എസ് ഇ ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുന്നതാണ്. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതല്ല. ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാനാകും. വൈദ്യുതി തടസ്സം ഒഴിവാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here