സംസ്ഥാനത്ത് 144 ലംഘിക്കുമെന്ന കെ മുരളിധരന്റെ പ്രഖ്യാപനത്തെ തള്ളി കളഞ്ഞ് മുല്ലപ്പള്ളി

0
91

തിരുവനന്തപുരം: സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതിനെതിരായ കെ മുരളീധരന്റെ പ്രതികരണം ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയന്ത്രണങ്ങളില്‍ അപകാതയില്ലെന്നും അതുമായി പാര്‍ട്ടി സഹകരിക്കും. സംസ്ഥാനത്ത് കോവിഡ് മഹാവ്യാപനം പടര്‍ന്നു പിടിക്കുകയാണ്. ഭിതിയുടെ അന്തരിക്ഷത്തിലാണ് നാം ജീവിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരുമായി പാര്‍ട്ടി പൂര്‍ണമായി സഹകരിക്കും. അതേസമയം സര്‍ക്കാരിനെതിരായ പ്രതിഷേധസമരം ജനങ്ങളുടെ മുന്നില്‍ എത്തിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

കണ്ടെയിന്‍മെന്റ് അല്ലാത്തയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അവകാശം സര്‍ക്കാരിനില്ലെന്നും ചിലപ്പോള്‍ ലംഘിക്കേണ്ടി വരുമെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here