താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന തീരുമാനം തെറ്റാണെന്ന് ഹര്‍ദിക് പട്ടേല്‍.

0
58

അഹമ്മദാബാദ്: താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന തീരുമാനം തെറ്റാണെന്ന് തന്റെ പിതാവ് പറഞ്ഞിരുന്നുവെന്ന് പട്ടീദാര്‍ നേതാവും മുന്‍ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റുമായ ഹര്‍ദിക് പട്ടേല്‍. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വിടാനുള്ള തന്റെ തീരുമാനത്തില്‍ ഭാര്യയും കുടുംബവും വളരെ സന്തുഷ്ടരാണെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. അവര്‍ വര്‍ഷങ്ങളായി ബി ജെ പിയുടെ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ഭാര്യയുടെ വീട്ടുകാര്‍ പലപ്പോഴും എന്റെ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു.

സത്യത്തില്‍ അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ പറയുമായിരുന്നു, ഞാന്‍ തെറ്റായ പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന് ഇപ്പോള്‍, എന്റെ കുടുംബത്തിലെ എല്ലാവരും സന്തോഷത്തിലാണ്,” ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. അതേസമയം ഹര്‍ദിക് പട്ടേല്‍ ബി ജെ പിയിലേക്ക് പോയേക്കുമെന്ന ഊഹാപോഹങ്ങളും ശക്തമാകുന്നുണ്ട്. വഴി നിശ്ചയിച്ചു എന്നും അത് ഉടന്‍ കണ്ടെത്തുമെന്നും  പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here