സഹോദരൻ ധനുഷ് നായകനാവുന്ന നാനേ വരുവേൻ

0
246

സഹോദരൻ ധനുഷ് നായകനാവുന്ന നാനേ വരുവേൻ ആണ് സെൽവരാഘവൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം. ചിത്രത്തിൽ ധനുഷ് ഡബിൾ റോളിൽ എത്തുമെന്ന് സംവിധായകൻ അറിയിച്ചു. പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെടുമെന്ന് സെൽവ ഉറപ്പ് നൽകി. സെൽവരാഘവൻ ഈ പ്രൊജക്റ്റ് സംവിധാനം ചെയ്യുക മാത്രമല്ല, ഒരു നടൻ എന്ന നിലയിലും ചിത്രത്തിന്റെ ഭാഗമാണ്. “അവസാന നിമിഷം ചിത്രത്തിലെ ഒരു അഭിനയതാവ് വന്നില്ല, എന്റെ യൂണിറ്റ് മുഴുവൻ എന്നെ അത് ചെയ്യാൻ നിർബന്ധിച്ചു, അത് എന്റെ ഉദ്ദേശം ആയിരുന്നില്ല. കാരണം നാളെ രാവിലെ ഷൂട്ടിംഗ് ആയിരുന്നു, ആ വേഷത്തിന് ആരുമില്ലായിരുന്നു, അത് വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നില്ല.” സെൽവരാഘവൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here