അയൽവാസിയുടെ മർദ്ദനമേറ്റ യുവാവ് മരിച്ചു; പൊലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന് പരാതി

0
113

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അയൽവാസിയുടെ ക്രൂര മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെയ്യാറ്റിൻകര തൃപ്പലവൂർ സ്വദേശി പ്രസാദ് ആണ് അയൽവാസികളുടെ ക്രൂര മർദ്ദനത്തിൽ കൊല്ലപ്പെട്ടത്.

ആഗസ്റ്റ് 12 നായിരുന്നു ഇദ്ദേഹത്തെ അയൽവാസിയായ ഷിബുവും ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. എന്നാൽ പിന്നീട് ആരോഗ്യനില വീണ്ടും വഷളാകുകയും തുടർന്ന് മെഡിക്കൽ കോളേജ് വെന്‍റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെയും പ്രതിയെ പൊലീസ് പിടികൂടിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാൽ അന്വേഷണം തുടരുന്നതായി മാരായമുട്ടം പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here