തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഓണാഘോഷ ദിനത്തിൽ സ്കൂൾ യൂണിഫോം ആവശ്യമില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ . ഓഗസ്റ്റ് 21നാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം നടക്കുന്നത്. ഈ ദിവസം ഇഷ്ടമുള്ള വസ്ത്രം ധരിച്ച് എത്താമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിദ്യാർഥികൾക്ക് സന്തോഷം പകരുന്ന വിവരം മന്ത്രി പങ്കുവച്ചത്. ഇതുസംബന്ധിച്ച നിർദേശം നൽകാൻ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിക്കുകയും ചെയ്തു.
മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്
ഓണം കളറാക്കിക്കോളീൻ മക്കളെ…….
സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷത്തെ ഓണാഘോഷ ദിനമായ ആഗസ്റ്റ് 21 ന് കുട്ടികളുടെ ആഗ്രഹ പ്രകാരം യൂണിഫോം അല്ലാത്ത ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള നിർദേശം നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ.
സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് തുടക്കമായി. ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര അത്തം നഗറായ തൃപ്പൂണിത്തുറയിൽ ഞായറാഴ്ച നടന്നു. കൊച്ചി രാജഭരണകാലത്തെ അത്തച്ചമയത്തിന്റെ ഓർമകൾ പുതുക്കുന്ന ആഘോഷത്തിൽ രണ്ടായിരത്തോളം കലാകാരന്മാരാണ് പങ്കെടുത്തത്. അത്തച്ചമയ ഘോഷയാത്ര കാണാനും ആസ്വാദിക്കാനുമായി ആയിരങ്ങളാണ് എത്തിച്ചേർന്നത്. വരും ദിവസങ്ങളിൽ തൃപ്പൂണിത്തുറയിൽ ഓണാഘോഷ പരിപാടികൾ തുടരും.
തൃപ്പൂണിത്തുറയിലെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 25ന് സമാപിക്കും.









