കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആർ വിനയകുമാർ സിപിഎം വിട്ടു

0
11

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആർ വിനയകുമാർ സിപിഎം വിട്ടു. നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചാണ് സിപിഎം സഹകരണം ഉപേക്ഷിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് എംഡി ആയിരുന്ന വിനയകുമാർ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. പാർട്ടി പിണറായിയുടെ പിടിയിലായെന്നാണ് വിനയകുമാറിൻ്റെ വിമർശനം. പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്നും പിണറായി വിജയനും എം വി ഗോവിന്ദനും മാറാതെ സിപിഎമ്മിന് രക്ഷയില്ലെന്നും വിനയകുമാർ തുറന്നടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here