മാതാവിനെയോ പിതാവിനെയോ നഷ്ടപ്പെട്ട പിന്നാക്ക വിദ്യാർഥിനികൾക്ക് വിദ്യാഭ്യാസ ധനസഹായം; പ്രതിവർഷം 50,000 വരെ;

0
6
Scholarship debt loan student academic background banking

ഒബിസി വിഭാഗങ്ങളിൽ പെട്ട വിദ്യാർഥിനികൾക്കാണ് ധനസഹായം ലഭിക്കുക. പരമാവധി 50000 രൂപ വരെ സഹായം കിട്ടും. സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുന്നത്.

തിരുവനന്തപുരം: മാതാവിനെയോ പിതാവിനെയോ നഷ്ടപ്പെട്ട പിന്നാക്ക വിഭാഗത്തിൽ പെട്ട വിദ്യാർഥിനികൾക്ക് വിദ്യാഭ്യാസ ധനസഹായവുമായി സംസ്ഥാന സർക്കാർ. പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടതും (ഒബിസി), സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്നതുമായ വിദ്യാർത്ഥിനികൾക്കാണ് സഹായം ലഭിക്കുക. മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാര്‍ഥിനികള്‍ക്ക് അപേക്ഷിക്കാം.

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയാണ് ഈ പ്രത്യേക ധനസഹായം അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന സെപ്റ്റംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ egrantz.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. സർക്കുലർ‌ ഈ ലിങ്കിൽ വായിക്കാം .

അപേക്ഷകർക്കുള്ള നിർദ്ദേശങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളും

1. അപേക്ഷകർ കേരളീയരായിരിക്കണം.
2. സർക്കാർ/സർക്കാർ എയ്‌ഡഡ് കോളേജുകളിൽ മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നവർ ആയിരിക്കണം.
3. അപേക്ഷകയുടെ ജാതി കേരള സംസ്ഥാനത്തെ ഒ.ബി.സി./എസ്.ഇ.ബി.സി. പട്ടികയിൽ ഉൾപ്പെട്ടതായിരിക്കണം. (സമുദായങ്ങളുടെ പട്ടിക അനുബന്ധം 2 ആയി ചേർക്കുന്നു)
4. ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായിട്ടുള്ളവർ ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
5. കുടുംബവാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപ.
6. കോളേജ് വിദ്യാഭ്യാസ വകുപ്പ്/ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികളോ മറ്റേതെങ്കിലും സർക്കാർ പദ്ധതികൾ പ്രകാരം സ്കോളർഷിപ്പ്/ സ്റ്റൈപൻ്റ്/വിദ്യാഭ്യാസാനുകൂല്യം ലഭ്യമാകുന്നവരോ ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
7. മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് മാത്രമെ സ്കോളർഷിപ്പ് അനുവദിക്കുകയുള്ളൂ. (കോഴ്സുകളുടെ പട്ടിക അനുബന്ധം 3 ആയി ചേർക്കുന്നു). പ്രസ്തുത പട്ടികയ്ക്ക് പുറമെ മറ്റ് സർക്കാർ അംഗീകൃത മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളും പരിഗണിക്കുന്നതാണ്.
8. മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളത്. സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ്-ലോഡ് ചെയ്യേണ്ടതാണ്. മരണ
9. ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളതും മാതാവിനേയോ പിതാവിനേയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ട വിദ്യാർത്ഥിനികൾ ഇ-ഗ്രാൻ്റ്സ് മുഖേന അപേക്ഷ സമർപ്പിക്കുമ്പോൾ കെ.പി.സി.ആർ വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഓപ്ഷൻ കൂടി ലഭ്യമാക്കുന്നതാണ്. മെച്ചപ്പെട്ട ഏതെങ്കിലും ഒരു സ്കോളർഷിപ്പ് തെരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
10. ഈ പദ്ധതി പ്രകാരം ഒരു വിദ്യാർത്ഥിനിയ്ക്ക് ട്യൂഷൻ ഫീസ്, മെയിൻറനൻസ് അലവൻസ് എന്നീ ഇനങ്ങളിലായി പരമാവധി ₹50,000/- പ്രതിവർഷം അനുവദിക്കുന്നു.
11. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് എസ്.എസ്.എൽ.സി അല്ലെങ്കിൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം, ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് എന്നീ രേഖകൾ വെബ്പോർട്ടലിൽ അപ്-ലോഡ് ചെയ്യേണ്ടതാണ്.
12 ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് കുറഞ്ഞ വരുമാനമുള്ളവർക്ക് മുൻഗണന നൽകിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്.
13. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷയുടെ പകർപ്പ് എടുത്ത് സുക്ഷിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിൻ്റ് ഔട്ട്, അപ്-ലോഡ് ചെയ്ത രേഖകൾ തുടങ്ങിയവ വകുപ്പിൽ നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കേണ്ടതില്ല.
14. കോഴ്സ് ആരംഭിച്ച തീയതി മുതൽ രണ്ട് മാസത്തിനകം നിർബന്ധമായും അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ അപേക്ഷ സമർപ്പണത്തിന് കാലതാമസം നേരിട്ടാൽ മതിയായ കാരണം രേഖപ്പെടുത്തി 6 മാസം വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രസ്തുത കാരണം വകുപ്പിന് തൃപ്തികരമെന്ന് ബോധ്യപ്പെടുന്ന പക്ഷം അപേക്ഷ പരിഗണിക്കുന്നതാണ്. 6 മാസത്തിന് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
15. മുൻവർഷം അപേക്ഷിച്ച് ആനുകൂല്യം ലഭിച്ചവർ തുടർന്നുള്ള വർഷങ്ങളിൽ ഇ-ഗ്രാന്റ്സ് മുഖേന തന്നെ അപേക്ഷ Renew ചെയ്യേണ്ടതാണ്. Day Scholars സർട്ടിഫിക്കറ്റുകളൊന്നും സമർപ്പിക്കേണ്ടതില്ല. Hosteller എങ്കിൽ Inmate Certificate നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്.

ഇ-ഗ്രാൻ്റ്സ് 3.0 പോർട്ടലിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗരേഖ

  • ഡാറ്റാ എൻട്രി നടത്തുന്നതിന് മുൻപായി അപേക്ഷക ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന വരുമാന സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കണം.
  • egrantz.kerala.gov.in സ്കോളർഷിപ്പ് പോർട്ടലിൽ ആധാർ നമ്പർ ഉപയോഗിച്ച് One Time Registration നടപടിക്രമങ്ങൾ പൂർത്തിയാക്കുക. (Opt Educational Scheme)
  • മുൻവർഷങ്ങളിലെ വിദ്യാഭ്യാസാനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഇ-ഗ്രാൻ്റ്സ് 3.0 പോർട്ടലിൽ One Time Registration നടത്തിയിട്ടുള്ളവർ നിലവിലുള്ള യൂസർ ഐഡി, പാസ് വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മതിയാവും. വീണ്ടും One Time Registration ന് ശ്രമിക്കേണ്ടതില്ല. പാസ് വേർഡ് മറന്നുവെങ്കിൽ Forgot Password എന്ന ഓപ്ഷൻ പ്രയോജനപ്പെടുത്താവുന്നതാണ്.

ഡാറ്റാ എൻട്രി നടത്തുന്നതിനായി അപേക്ഷകൻ കരുതേണ്ട രേഖകൾ

  • വെബൈറ്റിൽ Upload ചെയ്യുന്നതിനായി ചുവടെ ചേർക്കുന്ന രേഖകൾ സ്കാൻ ചെയ്ത് സൂക്ഷിക്കുക.
  • പാസ്പോർട്ട് സൈസ് ഫോട്ടോ (Format – jpg Size less than 100kb)
  • Bank Passbook (Format – pdf, Size-less than 100kb)
  • വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (പിഡിഎഫ് ഫോർമാറ്റിൽ വേണം അപ്‌ലോഡ് ചെയ്യാൻ)
  • ജാതി സർട്ടിഫിക്കറ്റ് / SSLC, Income Certificate (പിഡിഎഫ് ഫോർമാറ്റിൽ വേണം അപ്‌ലോഡ് ചെയ്യാൻ)
  • മാതാവിന്റെ/പിതാവിന്റെ ഡെത്ത് സർട്ടിഫിക്കറ്റ് (പിഡിഎഫ് ഫോർമാറ്റിൽ വേണം അപ്‌ലോഡ് ചെയ്യാൻ)
  • One Time Registration-ന് ശേഷം തുടർന്ന് വരുന്ന ലോഗിൻ പേജിൽ email id/aadhaar no & password ഉപയോഗിച്ച് Sign-in ചെയ്യുക.
  • Profile Details (5 Steps) മുഴുവനായും പൂരിപ്പിച്ച് നൽകുക.

LEAVE A REPLY

Please enter your comment!
Please enter your name here