വി.ഡി. സതീശൻ്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ബിജെപിക്ക് ക്ഷണം

0
22

വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് നിയുക്ത നേമം എംഎൽഎ രാജീവ് ചന്ദ്രശേഖർ. വി.ഡി. സതീശൻ ഫോണിൽ വിളിച്ച് ചടങ്ങിലേക്ക് ക്ഷണിച്ചു. അതിനാൽ ചടങ്ങിൽ പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്. തൻ്റെ ആശംസയും നന്ദിയും അറിയിച്ചതായും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

രാജീവ് ചന്ദ്രശേഖറിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്

നിയുക്ത മുഖ്യമന്ത്രി V D Satheesan എന്നെ ഫോണിൽ ബന്ധപ്പെട്ട് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുകയുണ്ടായി. അദ്ദേഹത്തിന് എൻ്റെ നന്ദിയും ആശംസകളും അറിയിച്ചു.ബിജെപി/എൻഡിഎ മുന്നണിയിലെ എന്റെ സഹ എംഎൽഎമാരും സഹപ്രവർത്തകരും മെയ് 18-ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here