കൗൺസിലർ സുഗതന് നീതി കൊടുത്ത KAS ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ. മിസ്റ്റർ മന്ത്രി താങ്കൾ ആയിരം ജൻമം എടു ത്താൽ പോലും ഒരു KAS കാരനോ / KAS കാരിയോ ആകാൻ പറ്റില്ല. സ്ത്രീകൾ പഠിക്കരുത് ജോലി ചെയ്യരുത് എന്ന ആശയം ഉൾകൊള്ളുന്ന നിങ്ങളെ ഓർത്ത് കേരളം ലജ്ജിക്കുന്നു..
സത്യം പറയട്ടെ! മതം പറഞ്ഞ് മന്ത്രിയായ ആൾക്ക് തൻ്റെ വകുപ്പിലെ സ്ത്രീ ഉദ്യോഗ സ്ഥയോട് ദേഷ്യം തോന്നിയതും സസ്പെ ൻഡ് ചെയ്തതും അവൾ ??
തിരുവനന്തപുരം കോര്പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന് കൂട്ടുനില്ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര് സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്ഷന്.
സത്യസന്ധയായ ഒരു പെൺകുട്ടിയെ ക്രൂശി ക്കുമ്പോൾ കേരളം മിണ്ടാതിരിക്കരുത്!
ഡോ. ചിത്ര P അരുണിമ – റാങ്ക് 6, സ്ട്രീം 2, കെ എ എസ്. PSC ചരിത്രത്തിൽ പെൺകുട്ടി കൾക്ക് മാതൃകയായ പേര്.
ഇന്ന് സർവീസിൽ നിന്ന് സസ്പെൻഡ്!
എന്താണ് അവർ ചെയ്ത കൊടുംകുറ്റം?
ജയിലിൽ കിടക്കുന്ന കാപ്പാ പ്രതിയായ കൗൺസിലർക്ക് അവധി കൊടുക്കരുത് എന്ന മന്ത്രിയുടെ രാഷ്ട്രീയ താൽപര്യമുള്ള ഫയലിൽ, നിയമം അനുസരിച്ച് ആഭ്യന്തര വകുപ്പിൻ്റെ ന്റെ അഭിപ്രായം ചോദിച്ചു. അത്രേയുള്ളൂ.
ഇവിടെയാണ് യഥാർത്ഥ തെമ്മാടിത്തനം..
1. മന്ത്രിക്ക് എന്ത് അധികാരം?
ഒരു കൗൺസിലറെ അയോഗ്യനാക്കേണ്ടത് സ്‌റ്റേറ്റ് ഇലക്ഷൻ കമ്മിഷൻ ആണ്. കൗൺസിലിന് അവധി കൊടുക്കാൻ അധികാരമുണ്ട്. ഈ രണ്ടിടത്തും ഇല്ലാത്ത അധികാരം ഉപയോഗിച്ച് “ആനുകൂല്യം കൊടുക്കരുത്” എന്ന് ഫയലിൽ എഴുതിയത് ആരാണ്? മന്ത്രിയല്ലേ?
2. U.O Note (അൺ ഒഫിഷ്യൽ നോട്ട് ) ക്രിമി നൽ കുറ്റമാണോ? സെക്രട്ടേറിയറ്റിൽ ദിവസവും നൂറുകണക്കിന് U.O Note കൈമാ റുന്നുണ്ട്. ഒരു അണ്ടർ സെക്രട്ടറിക്ക് അതി നുള്ള അധികാരമുണ്ട്. അത് ചട്ടവിരുദ്ധമാ ണെങ്കിൽ മന്ത്രി എത്ര IAS, IPS കാരെ സസ്പെൻ ഡ് ചെയ്യും?
3. എന്തുകൊണ്ട് ഈ ധൃതി?
ഒരു KAS ഓഫീസറെ സസ്പെൻഡ് ചെയ്യാൻ Rule 10(a) വെച്ച് 24 മണിക്കൂറിനുള്ളിൽ പൊതുഭരണ സെക്രട്ടറിയെ കൊണ്ട് ഉത്ത രവിറക്കിച്ചത് ആരുടെ സമ്മർദ്ദമാണ്? KAS വന്നതിന് ശേഷം ആദ്യമായി സസ്പെൻഡ് ചെയ്യപ്പെടുന്നത് ഒരു വനിതയാണ് എന്നത് യാദൃശ്ചികമാണോ?
4. ഇത് സ്ത്രീ വിരുദ്ധത അല്ലേ സെക്രട്ടേറി യറ്റിൽ ഫയൽ അട്ടിമറിച്ച്, സ്വർണ്ണക്കള്ള ക്കടത്ത്, കോഴക്കേസിൽ പെട്ട എത്ര ആണുങ്ങൾ സുഖമായി ഇരിക്കുന്നു! ഒരു പെൺകുട്ടി നിയമം പറഞ്ഞപ്പോൾ മാത്രം ഈ ആർജ്ജവം? ഇതാണ് നിങ്ങളുടെ സ്ത്രീ ശാക്തീകരണം?
5. സത്യസന്ധർക്ക് ഇനി എന്ത് സുരക്ഷ?
നാളെ ഒരു മന്ത്രി നിയമവിരുദ്ധമായി എന്തെങ്കിലും പറഞ്ഞാൽ, ഫയലിൽ സത്യം എഴുതാൻ ഇനി ഏത് ഉദ്യോഗസ്ഥൻ ധൈര്യപ്പെടും? “മന്ത്രി പറയുന്നത് കണ്ണടച്ച് അനുസരിച്ചില്ലെങ്കിൽ ചിത്രയെ പോലെ തെരുവിലാകും” എന്ന സന്ദേശമല്ലേ ഇത്?
ഇത് ഒരു ഉദ്യോഗസ്ഥയുടെ പ്രശ്നമല്ല. നമ്മുടെ സിസ്റ്റത്തിന്റെ പ്രശ്നമാണ്.
കാപ്പ പ്രതി ജയിലിൽ കിടക്കുമ്പോൾ അവനെ സംരക്ഷിക്കാൻ ശ്രമിച്ചവരെ അല്ല, അവന്റെ ഫയൽ നിയമപരമായി പരിശോധിച്ച പെൺകുട്ടിയെയാണ് നിങ്ങൾ ക്രൂശിച്ചത്.
ലജ്ജാകരം! തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ KM ഷാജി രാജി വച്ച് കേരളത്തോട് മാപ്പ് പറയുക.








