തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം.
വധശ്രമം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി .ഉദ്യോഗസ്ഥരുടെ പരുക്ക് ഗുരുതരമല്ലെന്നും നിരീക്ഷണം.ആക്രമണം ഗൗരവതരമെങ്കിലും എന്നാല്‍ പ്രതികള്‍ 67 ദിവസമായി ജയിലിലാണെന്നും ഹൈക്കോടതി. അന്വേഷണം ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യം.
പ്രതികള്‍ കണ്‍ടോണ്‍മെന്റ് എസി മുന്‍പാകെ ഹാജരാകണം.പിണറായി വിജയന്റെ മകൾ ടി വീണയുമായി ബന്ധപ്പെട്ട സിഎം ആർ എൽ- എക്‌സാലോജിക്ക് മാസപ്പടി കേസിൽ റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരെയാണ് സിപിഎം പ്രവർത്തകരായ പ്രതികൾ ആക്രമിച്ചത്.







