‘മുഖ്യമന്ത്രി വരുന്ന സദസ്സിൽ മാന്യമായി വസ്ത്രം ധരിക്കണം’ : യുവനടിയെ വിമർശിച്ച് തെസ്നി ഖാൻ

0
45
പുതുമുഖ നടി ഐശ്വര്യ ചന്ദ്രനെ വിമർശിച്ച് നടി തെസ്നി ഖാൻ. പൊതുപരിപാടിയിൽ പങ്കെടുക്കുന്നവർ മാന്യമായ വസ്ത്രം ധരിക്കണമെന്ന് തെസ്നി ഖാൻ പറഞ്ഞു. മുഖ്യമന്ത്രി വി ‍ഡി സതീശനൊപ്പം ഉദ്ഘാടനച്ചടങ്ങിനെത്തിയ സംഭവത്തിലാണ്  വിമർശനം. ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ തെസ്നി ഖാൻ പങ്കുവച്ച കമന്റാണ് ചർച്ചകൾക്ക് വഴിവച്ചത്.
തെസ്നി ഖാന്റെ വാക്കുകൾ ഇങ്ങനെ,

‘എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന് അറിയില്ല. ഇപ്പോഴത്തെ ജനറേഷൻ പിള്ളേർക്ക് എങ്ങനെ വേണമെങ്കിലും നടക്കാം. അതിനുള്ള പെർമിഷനും അവകാശവും ഉണ്ട്. പക്ഷേ ഒരു മുഖ്യമന്ത്രി വരുന്ന സദസ്സിൽ, ഒരു നല്ല സ്റ്റാൻഡേർഡ് ഉള്ള സദസ്സിൽ മാന്യമായി ഡ്രസ്സ് ധരിച്ചുവരുകയാണെങ്കിൽ അതൊരു നല്ല കാര്യമായിരുന്നു’.
തെസ്നി ഖാന്റെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി ആളുകൾ രം​ഗത്തെത്തി. നടി പറഞ്ഞത് ശരിയാണെന്നും പൊതുവേദികളിൽ മാന്യമായ വസ്ത്രം ധരിക്കണമെന്ന നിയമം കൊണ്ടുവരണമെന്നും പലരും കമന്റ് ചെയ്തു. ഇതിന്റെ സ്ക്രീൻഷോട്ടുകളും പ്രചരിക്കുന്നുണ്ട്.സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി ജ്വല്ലറി ഉദ്ഘാടനത്തിൽ പങ്കെടുത്തത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here