മുംബൈ: മഹാരാഷ്ട്രയില്‍ കാര്‍ഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. കോണ്‍ഗ്രസും ശരദ് പവാറിന്റെ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മൂന്ന് കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ നടപ്പാക്കണമെന്ന് ഓഗസ്റ്റ് 10നാണ് ഡയറക്ടര്‍ ഓഫ് മാര്‍ക്കറ്റിംഗ് സതീഷ് സോണി ഉല്‍പാദകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഉത്തരവ് നല്‍കിയത്. കേന്ദ്ര കാര്‍ഷിക സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. എന്നാല്‍, സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കോണ്‍ഗ്രസും എന്‍സിപിയും ശക്തമായി രംഗത്തെത്തി.വിവാദമായ ഓര്‍ഡിനന്‍സുകള്‍ കഴിഞ്ഞ ആഴ്ചയാണ് പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് പാര്‍ലമെന്റ് പാസാക്കിയത്.
മോദി സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ശരദ് പവാറിന്റെ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പാര്‍ലമെന്‍റില്‍ കര്‍ഷക ബില്ലുകള്‍ പാസാക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. കര്‍ഷക വിരുദ്ധം എന്നായിരുന്നു എന്‍.സി.പി ബില്ലുകളെ വിശേഷിപ്പിച്ചത്.
- കഴിഞ്ഞ ആഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാര്‍ സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ കാര്‍ഷിക നിയമം ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചു.