പ്രധാന വാർത്തകൾ
📰✍🏻 ലോകത്ത് കൊറോണ ബാധിതർ ഇതുവരെ :35,691,919
മരണ സംഖ്യ :1,045,814
📰✍🏻 ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി രോഗ ബാധിതർ : 81,434
മരണമടഞ്ഞത് : 1095 പേർ
ആകെ രോഗബാധിതർ :6,682,073
ആകെ മരണം:103,600
📰✍🏻 സംസ്ഥാനത്ത് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 5042 പേര്‍ക്ക് ,23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 859 ആയി.
4338 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല,രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4640 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
📰✍🏻 രോഗികൾ ജില്ല തിരിച്ച്:
എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍കോട് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25
📰✍🏻സ്വര്‍ണക്കടത്ത് കേസിലെ എഫ്‌ഐആറില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍ഐഎയോട് വിചാരണ കോടതി ആവശ്യപ്പെട്ടു.
📰✍🏻ഹത്‌റാസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ പൊതു താത്പര്യ ഹര്‍ജി
📰✍🏻കൊവിഡ് പ്രതിസന്ധിക്കിടയിലുള്ള ലോണ്‍ തിരിച്ചടവുകളുമായി ബന്ധപ്പെട്ട്, കോടതി ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടി കേന്ദ്രസര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തിലില്ലെന്ന് സുപ്രീംകോടതി
📰✍🏻ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റേ ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്ലിനായി ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് തിരിച്ചു.
📰✍🏻ഒരു ഏജന്‍സി വിദേശ ധനസഹായം വാങ്ങിയത് എങ്ങനെ കുറ്റകൃത്യമാവുമെന്ന് ഹൈക്കോടതി. ലൈഫ് മിഷന്റെ ഭവന പദ്ധതിക്ക് വിദേശസഹായംസ്വീകരിച്ചതിനെതിരെ സിബിഐ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം
📰✍🏻കോവാക്‌സിന്‍ പരീക്ഷണത്തില്‍ പ്രതീക്ഷ നല്‍കി ആദ്യഘട്ട പരീക്ഷണ ഫലം. വാക്‌സിന്‍ ഉപയോഗിച്ചവരില്‍ രോഗ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയതായി ഭാരത് ബയോട്ടെക് വ്യക്തമാക്കി
📰✍🏻രാജ്യത്തെ സ്കൂളുകളുകളും കോളജുകളും തുറക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. ഓരോ സംസ്ഥാനങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനം എടുക്കാം എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
📰✍🏻പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഡിജിപിയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
📰✍🏻തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത അച്ചടക്ക നടപടിയില്‍ പ്രതിക്ഷേധിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു.
📰✍🏻ഇടതു ഭരണത്തില്‍ കേരളത്തിലെ ആരോഗ്യ മേഖല തകര്‍ന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
📰✍🏻മോഹിനിയാട്ടം കലാകാരനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു
📰✍🏻ജമ്മു കശ്മീരിലെ പാംപോരയില്‍ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പാംപോരയിലെ ബൈപ്പാസിന് സമീപം സുരക്ഷാ ജോലിയിലായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ഭീകരരര്‍ വെടിവച്ചത്. ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് പരിക്കേറ്റു.
📰✍🏻മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 10,244 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 263 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,53,653 ആയി ഉയര്‍ന്നു.
📰✍🏻കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 7051 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 7064 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6,47,712 ആയി. ഇന്നലെ 125 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
📰✍🏻കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷനും എംഎല്‍എയുമായ ഡി.കെ ശിവകുമാര്‍ അനധികൃതമായി 74.93 കോടി രൂപയുടെ സ്വത്ത് സമ്ബാദിച്ചതായി സിബിഐ. ശിവകുമാറിന്റെയും സഹോദരന്‍ ഡി.കെ സുരേഷിന്റെയും കര്‍ണാടകയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന് ശേഷമാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
📰✍🏻സംസ്ഥാനങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാരത്തുക ഉടൻ നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍
📰✍🏻 ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനെ സിബിഐ ഒമ്ബതു മണിക്കൂര്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഇന്നലെ രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടുവരെ നീണ്ടു
📰✍🏻ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിനിടെ രമേശ് ചെന്നിത്തലക്ക് ഐഫോണ്‍ നല്‍കിയെന്ന വാദത്തില്‍ മലക്കം മറിഞ്ഞ് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍. സ്വപ്ന സുരേഷിന് അഞ്ച് ഐഫോണുകള്‍ നല്‍കുകയാണ് ചെയ്തത്. അത് അവര്‍ ആര്‍ക്ക് നല്‍കിയെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു.
📰✍🏻മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് അന്തരിച്ചു. 92 വയസായിരുന്നു.
📰✍🏻ശമ്ബളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിലാണ് തീരുമാനം. അടുത്ത ജിഎസ്‍ടി യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️വന്ദേ ഭാരത് മിഷന്റെ ഏഴാം ഘട്ടത്തില്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് 28 വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു
📰✈️ഇറാഖില്‍ വീണ്ടും റോക്കറ്റ് ആക്രമണം. ബാഗ്ദാദിലെ ജദിരിയ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. രണ്ട് കത്യുഷ റോക്കറ്റുകളാണ് പതിച്ചത്. സംഭവത്തിന് പിന്നില്‍ ഭീകര സംഘടനകളാണെന്ന് ഇറാഖി സൈന്യം വ്യക്തമാക്കി
📰✈️ലോകത്ത് പത്തില്‍ ഒരാള്‍ കൊവിഡ് ബാധിതനെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകളെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവന്‍ ഡോ. മൈക്കിള്‍ റയാന്‍
📰✈️വിദേശ യാത്രകള്‍ക്കും വിദേശത്തുനിന്നു തിരിച്ചുവരുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന സമ്ബൂര്‍ണ വിലക്ക് പിന്‍വലിച്ചെങ്കിലും ജര്‍മനി വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരുന്നു.
📰✈️കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒമാനില്‍ 544 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 1,01,814 ആയി. രാജ്യത്ത് രോഗം ബാധിച്ച് എട്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 985 ആയി ഉയര്‍ന്നു
📰✈️ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സമുദ്ര നിരീക്ഷണത്തിനായി ഉപഗ്രഹം വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യയും ഫ്രാന്‍സും സംയുക്തമായാണ് ഉപഗ്രഹവിക്ഷേപണം നടത്തിയത്.
📰✈️കരള്‍ രോഗത്തിന്റെ പ്രധാന ഉറവിടമായ ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിന് അമേരിക്കക്കാരായ ഹാര്‍വി ജെ. ആള്‍ട്ടര്‍, ചാള്‍സ് എം. റൈസ്, ബ്രിട്ടീഷ് വംശജനായ ശാസ്ത്രജ്ഞന്‍ മൈക്കല്‍ ഹൂട്ടണ്‍ എന്നിവര്‍ക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.
📰✈️കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ചൊവ്വാഴ്ച മുതല്‍ പാരീസിലെ എല്ലാ ബാറുകളും പൂര്‍ണ്ണമായും അടയ്ക്കും. പുതിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പൂര്‍ണ്ണ വിവരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കുമെന്നും രണ്ടാഴ്ച കടുത്ത നിയന്ത്രണങ്ങള്‍ പാലെക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സ് പറഞ്ഞു
📰✈️അഫ്ഗാന്‍ ഗവര്‍ണര്‍ റഹ്മത്തുള്ള യര്‍മാലിന് നേരെ ഭീകരാക്രമണം. കാര്‍ ബോംബ് ആക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ലാഗ്മാന്‍ പ്രവിശ്യയില്‍വെച്ചായിരുന്നു സംഭവം.
📰✈️റഷ്യയില്‍ നിന്ന് അത്യാധുനിക യുദ്ധ ടാങ്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. നിയന്ത്രണ രേഖയില്‍ ഉയരം കൂടിയ പ്രദേശങ്ങളില്‍ നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ടാങ്കുകള്‍ വിന്യസിക്കുന്നതിന് പരിമിതികളുണ്ട്. ഇവയുടെ ഭാരക്കൂടുതലാണ് പ്രശ്നം. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഭാരം കുറഞ്ഞ സ്പ്രുട്ട് എസ്.ഡി.എം1 എന്ന യുദ്ധ ടാങ്ക് വാങ്ങാനാണ് ഇന്ത്യ പദ്ധതിയിടുന്നത്.
🎖️🏑🏸🏏⚽🥍🥉
കായിക വാർത്തകൾ
📰 🏏ഐ പി എൽ ൽ കൊഹ്ലി പടയെ തുരത്തി
ഡൽഹിയുടെ യുവതുർക്കികൾ. ബാംഗ്ലൂരിനെതിരെ 59 റൺസിൻ്റെ
ജയത്തോടെ ഡൽഹി കാപ്പിറ്റൽസ്
പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി
📰🏏ഐ.പി.എല്‍ മത്സരത്തിനിടെ പരിക്കേറ്റ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പേസര്‍ ഭുവനേശ്വര്‍ കുമാറിനും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയ്ക്കും ഈ സീസണില്‍ തുടര്‍ന്ന് കളിക്കാനാകില്ല.ചെന്നൈയ്ക്കെതിരായ മത്സരത്തിനിടെ ഇടുപ്പിനേറ്റ പരുക്കാണ് ഭുവനേശ്വര്‍ കുമാറിന് പുറത്തേക്കുള്ള വഴി കാട്ടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുമ്ബോള്‍ കൈവിരലിന് പൊട്ടല്‍ സംഭവിച്ചതാണ് മിശ്രയ്ക്ക് തിരിച്ചടിയായത്.
📰🥍ചെക്ക് റിപ്പബ്ളിക്കിന്റെ വനിതാ താരം പെട്ര ക്വിറ്റോവ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി
📰⚽ സീരി എ യിൽ എ സി മിലാന് ജയം ഇന്ററിന് സമനില
📰🏏9000 ടി-20 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവുമായി റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ന് 10 റണ്‍സ് എടുത്തപ്പോഴാണ് കോലി ഈ നേട്ടം കുറിച്ചത്. 286 ടി-20കളില്‍ നിന്നാണ് കോലിയുടെ നേട്ടം
📰🥍ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നന്പര് താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടറില്‍.