ഇന്ന് ദേശീയ മാതൃ സുരക്ഷാ ദിനം.

0
67

ജീവിതത്തിന്റെ കനല്‍വഴികള്‍ ചവിട്ടിക്കടന്നവരാണ് നമ്മുടെ അമ്മമാര്‍. സ്വന്തം ജീവിതം തന്നെയാണ് അവര്‍ മക്കള്‍ക്കായി മാറ്റി വയ്ക്കുന്നത്. പക്ഷെ ജീവിതസായന്തനത്തില്‍ എന്തെങ്കിലും സ്വസ്ഥതയോ സമാധാനമോ അമ്മമാര്‍ക്ക് ലഭിക്കുന്നുണ്ടോ? അമ്മമാരെക്കുറിച്ച് ദിവസവും വാര്‍ത്താമാധ്യമങ്ങളില്‍ വരുന്നതെല്ലാം കഥനകഥകളാണ്.

മക്കള്‍ അമ്മമാരെ ഉപേക്ഷിക്കുകയോ വീട്ടിനുള്ളില്‍ പൂട്ടിയിടുകയോ അല്ലെങ്കില്‍ നട തള്ളുകയോ ഒക്കെ ചെയ്യുകയാണ്. വാര്‍ധക്യ കാലത്ത് അമ്മമാരുടെ അവസ്ഥ ചോദ്യം ചിഹ്നം തന്നെയായാണ് മാറുന്നത്. രാജ്യം  ദേശീയ മാതൃസുരക്ഷാ ദിനം ആചരിക്കുന്നുണ്ട്. മഹാത്മാഗാന്ധിയുടെ പത്നിയായ കസ്തൂര്‍ബാ ഗാന്ധിയുടെ ജന്മദിനത്തിലാണ് ദേശീയ മാതൃസുരക്ഷാ ദിനമായി ആചരിക്കുന്നത്.1800 സംഘടനകളുടെ കൂട്ടായ്മയായ വൈറ്റ് റിബണ്‍ അലയന്‍സ്  ഇന്ത്യയുടെ  ശുപാർശ പ്രകാരം, ഇന്ത്യൻ സർക്കാർ 2003 ലാണ് കസ്തൂർബാ ഗാന്ധിയുടെ ജന്മദിനമായ ഏപ്രിൽ 11 ദേശീയ മാതൃസുരക്ഷാദിനമായി പ്രഖ്യാപിച്ചത്.

അമ്മയാകാന്‍ പോകുന്നവര്‍ക്ക് ആവശ്യമായ പരിചരണത്തെയും ചികിത്സയെയും കുറിച്ച് അവബോധം വളർത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. എല്ലാ വർഷവും ഏപ്രിൽ 11 ആണ്   ദേശീയ മാതൃസുരക്ഷാദിനമായി ആചരിക്കുന്നത്. ഗർഭിണികൾക്ക് സർക്കാരിൽ നിന്ന് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ആവശ്യപ്പെടാനുള്ള അവസരം കൂടിയാണിത്‌. ലോകമെമ്പാടുമുള്ള മാതൃമരണങ്ങളിൽ പതിനഞ്ചു ശതമാനം  ഇന്ത്യയിലാണ്.

ഇന്ത്യയിൽ ഗർഭിണികളായ അമ്മമാരെ പരിപാലിക്കുന്നതിനെക്കുറിച്ച് പലര്‍ക്കും  ഇപ്പോഴും അറിവില്ല എന്നതിന്റെ   ഈ ദാരുണമായ ചിത്രം കൂടിയാണിത്. മാതൃസുരക്ഷാ ദിനം എല്ലാ അമ്മമാരുടെയും സുരക്ഷിത ചികിത്സയെ പ്രോത്സാഹിപ്പിക്കുകയാണ്. അമ്മമാരുടെ  ആരോഗ്യത്തെ കുറിച്ചുള്ള അവബോധം ഇപ്പോഴും നമ്മുടെ രാജ്യത്ത് ഉയർന്നു വന്നിട്ടില്ല. ഗർഭകാലത്തും പ്രസവസമയത്തും മോശം പരിചരണവും പോഷകാഹാരക്കുറവും കാരണം ഓരോ വർഷവും ആയിരക്കണക്കിന് അമ്മമാർ മരിക്കുന്നു. ഗർഭകാലത്തെ മാതൃ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്   ദേശീയ മാതൃസുരക്ഷാ ദിന  നിർണായക പങ്കാണ് വഹിക്കുന്നത്.

ആരോഗ്യകരമായ ഗർഭധാരണവും പ്രസവവും നടത്താന്‍  ഓരോ സ്ത്രീക്കും അവകാശമുണ്ടെന്ന കാര്യത്തിലുള്ള  ബോധവത്ക്കരണമാണ് മാതൃസുരക്ഷാ ദിനത്തില്‍ നടത്തുന്നത്.  മാതൃ മരണത്തിനെതിരെ പോരാടുകയും അവബോധം വളർത്തുകയും ചെയ്യുക എന്നതാണ്  മാതൃസുരക്ഷാ ദിന  ത്തിന്റെ ലക്ഷ്യം. സ്ത്രീകളെയും അമ്മമാരെയും ഗർഭധാരണം, പ്രസവം, പ്രസവാനന്തര പരിചരണം എന്നിവയുടെ ആവശ്യകതയെക്കുറിച്ച് പഠിപ്പിക്കാൻ ദിനം ആചരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here