ദക്ഷിണ വ്യോമസേനാ മേധാവിയായി എയര്‍ മാര്‍ഷല്‍ ബാലകൃഷ്ണന്‍ മണികണ്ഠന്‍ ചുമതലയേറ്റു.

0
75

തിരുവനന്തപുരം: ദക്ഷിണ വ്യോമസേനാ മേധാവിയായി എയര്‍ മാര്‍ഷല്‍ ബാലകൃഷ്ണന്‍ മണികണ്ഠന്‍ ചുമതലയേറ്റു. ദക്ഷിണ കമാന്‍ഡ് ആസ്ഥാനത്ത് സേനാംഗങ്ങള്‍ എയര്‍മാര്‍ഷലിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു.കോട്ടയം സ്വദേശിയായ എയര്‍ മാര്‍ഷല്‍ മണികണ്ഠന്‍, കഴക്കൂട്ടം സൈനിക് സ്‌കൂളിലെയും നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെയും പൂര്‍വവിദ്യാര്‍ഥിയാണ്.

നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലും ടാക്‌റ്റിക്‌സ് ആന്‍ഡ് എയര്‍ കോംബാറ്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിലും പ്രവര്‍ത്തിച്ചു. മെയിന്റനന്‍സ് കമാന്‍ഡ് ആസ്ഥാനത്തെ സീനിയര്‍ എയര്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ , ഇന്‍റഗ്രേറ്റഡ് ഡിഫന്‍സ് സര്‍വിസസ് എന്നിവയിലും പ്രവര്‍ത്തിച്ചു.

വെലിങ്ടണിലെ ഡിഫന്‍സ് സര്‍വിസസ് സ്റ്റാഫ് കോളജില്‍നിന്ന് ബിരുദാനന്തര ബിരുദവും, സെക്കന്ദരാബാദ് കോളജ് ഓഫ് ഡിഫന്‍സ് മാനേജ്‌മെന്റില്‍നിന്ന് എം.എം.എസും ഡല്‍ഹിയിലെ നാഷനല്‍ ഡിഫന്‍സ് കോളജില്‍ നിന്ന് എം.ഫിലും നേടിയിട്ടുണ്ട്. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ അതിവിശിഷ്‌ട സേവാ മെഡല്‍, വായുസേനാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here