തമിഴ്നാട്ടില്‍ ഫാക്ടറി തൊഴില്‍സമയംകൂട്ടിയത് പിന്‍വലിച്ചു.

0
67

ചെന്നെെ> ഫാക്ടറി തൊഴിലാളികളുടെ പ്രവൃത്തിസമയം 12 മണിക്കൂര്‍വരെയായി ഉയര്‍ത്തിയ നിയമം പിന്‍വലിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

മെയ് ദിനാഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിലെ മെയ് ഡെ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രഖ്യാപനം. തൊഴിലാളി സംഘടനകളുടെയും ഇടതുപക്ഷത്തിന്റെയും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി.

നിയമനിര്‍മാണം നടത്താന്‍ മാത്രമല്ല ഒരു നിയമം പിന്‍വലിക്കാനും ധൈര്യം ആവശ്യമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. തൊഴിലാളികളുടെ ക്ഷേമകാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ല. സംസ്ഥാനത്ത് വ്യവസായം വളരുന്നതോടൊപ്പം തൊഴിലാളികളുടെ ജീവിതനിലവാരവും മെച്ചപ്പെടണമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഏപ്രില്‍ 21നാണ് ഫാക്ടറീസ് (ഭേദഗതി) നിയമം പാസാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here