30/09/2020: പ്രധാന വാർത്തകൾ

0
129

 

പ്രധാന വാർത്തകൾ

📰✍🏻 ലോകത്ത് കൊറോണ ബാധിതർ ഇതുവരെ :33,832,685

മരണ സംഖ്യ :1,011,981

📰✍🏻 ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 70589 പേർക്ക് കൂടി വൈറസ് ബാധ,776 മരണങ്ങൾ

ആകെ രോഗം ബാധിധർ :6,223,519

ആകെ മരണ സംഖ്യ :97,529

📰✍🏻 കേരളത്തിൽ ഇന്നലെ 7534 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.6364 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാത്ത കേസുകള്‍ -672. കോവിഡ് ബാധിച്ചുള്ള 22 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 719 ആയി , 3420 പേര്‍ രോഗമുക്തി നേടി.

📰✍🏻പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം -1040

തിരുവനന്തപുരം -935

എറണാകുളം -859

കോഴിക്കോട് -837

കൊല്ലം -583

ആലപ്പുഴ -524

തൃശൂര്‍ -484

കാസര്‍കോട് -453

കണ്ണൂര്‍ -432

പാലക്കാട് -374

കോട്ടയം -336

പത്തനംതിട്ട -271

വയനാട് -169

ഇടുക്കി -57

📰✍🏻രാജ്യത്ത് 10 വയസ്സിനു മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ക്കു വീതം കോവിഡ് ബാധിച്ചെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) റിപ്പോര്‍ട്ട്. ഐസിഎംആര്‍ ഓഗസ്റ്റില്‍ നടത്തിയ രണ്ടാമത്തെ ദേശീയ സിറോ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.

📰✍🏻കേരളം തീവ്ര രോഗബാധയുള്ള സംസ്ഥാനമായി മാറുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍. ഒരു നിശ്ചിത സമയത്തിനുള്ളില്‍ രോഗ ബാധിതരുടെ എണ്ണം കൂടുന്ന മൂവിങ് ഗ്രോത് റേറ്റ് കേരളത്തില്‍ ദേശീയ ശരാശരിയുടെ ഇരട്ടിയാണ്.

📰✍🏻കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ പുതുതായി 10,453 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5,92,911 ആയി.

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 136 പേര്‍ കൂടി രോഗം മൂലം മരിച്ചു. 8777 പേരാണ് ഇതുവരെ മരിച്ചത്. 6628 പേര്‍ ഇന്നലെ രോഗമുക്തി നേടി ആശുപത്രിവിട്ടു.

📰✍🏻തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ക്കുകൂടി റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്ക്ക് അനുമതി നല്‍കി

📰✍🏻ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലക്നൗ സിബിഐ കോടതി ഇന്ന് വിധി പറയും

📰✍🏻മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 430 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 36,181 പേരാണ് രോഗം മൂലം ഇതുവരെ മരിച്ചത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 14,976 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,66,129 ആയി. 19,212 പേര്‍ ഇന്നലെ രോഗമുക്തി നേടി

📰✍🏻നൂറ്റമ്ബതിലേറെ രാജ്യത്ത് പ്രവര്ത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിനെ ഇന്ത്യയില്നിന്ന് കേന്ദ്രസര്ക്കാര് പുറത്താക്കി. എല്ലാ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചതോടെ സംഘടന ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി.

📰✍🏻കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ നിലവില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന ചീഫ് സെക്രട്ടറിമാരുടെയും ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍മാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടനാട്, ചവറ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം

📰✍🏻ലൈഫ് മിഷനില്‍ കമ്മീഷന്‍ നല്‍കിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതോടെ അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസുകൂടി രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി സി.ബി.ഐ

📰✍🏻കശ്​മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌​ പാക്​ സൈന്യം വ്യാപക ഷെല്ലാക്രമണവും വെടിവെപ്പും ​നടത്തിയെന്ന്​ റിപ്പോര്‍ട്ട്​.📰✍🏻സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്‌ത വിജയ് പി നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു

📰✍🏻ലൈഫ് ഭവന സമുച്ചയ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ഏതന്വേഷണവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ലൈഫ് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു

📰✍🏻കോവിഡ് വ്യാപനം തടയാന്‍ ഒറ്റക്കെട്ടായി നീങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം തീരുമാനിച്ചു. പ്രതിസന്ധി നേരിടാന്‍ ലോക്ക്ഡൗണ്‍ പരിഹാരമാര്‍ഗമല്ലെന്ന നിലപാടാണ് എല്ലാ കക്ഷികളും സ്വീകരിച്ചത്

📰✍🏻കര്‍ഷക ബില്ലിനെ എതിര്‍ക്കുന്നവര്‍‌ കര്‍ഷകരെ അപമാനിക്കുകയാണെന്നും കര്‍ഷകര്‍ പൂജിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും തീവച്ചതിലൂടെ അവര്‍ കര്‍‌ഷകരെ അപമാനിക്കുകയാണെന്നും മോദി

📰✍🏻സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

📰✍🏻യു.എ.ഇ. കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കെ.ടി. റമീസ്‌, എ.എം. ജലാല്‍ എന്നിവരെ ജയിലില്‍ മൂന്നു ദിവസം ചോദ്യംചെയ്യാന്‍ കൊച്ചിയിലെ എന്‍.ഐ.എ കോടതി അനുമതി

📰✍🏻വടക്കാഞ്ചേരിയിലെ ഭവനസമുച്ചയ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു ലൈഫ്‌ മിഷന്‍ സിഇഒ: യു.വി ജോസിന്‌ സി.ബി.ഐ. നോട്ടിസ്‌ നല്‍കി

📰✍🏻ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയത്‌ ചോദ്യം ചെയ്‌ത് സി.ബി.ഐ. നല്‍കിയ ഹര്‍ജിയും കേസില്‍നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കസ്‌തൂരിരംഗ അയ്യര്‍ ഉള്‍പ്പെടെ മൂന്നു പ്രതികള്‍ നല്‍കിയ ഹര്‍ജികളും ഇന്നു സുപ്രീം കോടതി പരിഗണിക്കും.

📰✍🏻വൈത്തിരി ലക്കിടി ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ടത് ഏകപക്ഷീയമായ വെടിവയ്പ്പിലല്ലെന്ന് മജിസ്​റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട്.

📰✍🏻റഫേല്‍ കരാര്‍ ഒപ്പിടാന്‍ പാകത്തില്‍ പ്രതിരോധ സംഭരണ നയത്തില്‍ മോഡി സര്‍ക്കാര്‍ 2016 ഏപ്രിലില്‍ മാറ്റംവരുത്തിയെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി (സിഎജി)ന്റെ വെളിപ്പെടുത്തൽ

📰✍🏻സം​​സ്ഥാ​​ന സ​​ര്‍​​ക്കാ​​രി​​ന്‍റെ ജ​​ന​​വി​​രു​​ദ്ധ ന​​ട​​പ​​ടി​​ക​​ള്‍​​ക്കും അ​​ഴി​​മ​​തി​​ക്കു​​മെ​​തി​​രാ​​യ സ​​മ​​രം തു​​ട​​രു​​മെ​​ന്നും കോ​​വി​​ഡ് വ്യാ​​പ​​ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ആ​​ള്‍​​ക്കൂ​​ട്ടം ഒ​​ഴി​​വാ​​ക്കു​​മെ​​ന്നും ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ. ​​സു​​രേ​​ന്ദ്ര​​ന്‍.

✈️✈️✈️✈️

വിദേശ വാർത്തകൾ

📰✈️ഇറാന്‍റെ സഹായത്തോടെ പ്രവര്‍ത്തിച്ചു വരുന്ന ഭീകര സംഘത്തെ പിടികൂടിയതായി സൗദി അറേബ്യ.

📰✈️കുവൈറ്റ്‌ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ വിയോഗത്തെ തുടര്‍ന്ന് ഒമാന്‍ മൂന്ന് ദിവസത്തെ ദുഃഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചു

📰✈️ശ്രീലങ്കയില്‍ കന്നുകാലി കശാപ്പ് സര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ബീഫ് ഇറക്കുമതി ചെയ്യും

📰✈️അര്‍മീനിയയും അസര്‍ബൈജാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച്‌ വെടിനിറുത്തല്‍ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭ്യര്‍ത്ഥിച്ചു

📰✈️കൊവിഡിന് പിന്നാലെ ചൈനയിലും വിയറ്റ്നാമിലും പിടിമുറുക്കിയ കാറ്റ് ക്യു ( സി ക്യു)​ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് റിപ്പോര്‍ട്ട്

📰✈️ഫ്രഞ്ച് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാനായി ബെലാറസ് പ്രതിപക്ഷ നേതാവായ സ്വെറ്റ്ലാനെയെ ക്ഷണിച്ച്‌ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍.

📰✈️സാമ്ബത്തിക തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പാകിസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ കൂടിയായ ഷഹബാസ് 700 കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്

📰✈️രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ക്രിസ്മസ് ആകുന്നതോടെ 19,200 വരെയെത്താമെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ മുന്നറിയിപ്പു നല്‍കി.

🎖️🏑🏏⚽🥍🏸🥉

കായിക വാർത്തകൾ

📰⚽ ലീഗ് കപ്പിൽ ടോട്ടൻഹാം ചെൽസിയെ പെനാൾട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ക്യാർട്ടറിൽ

📰🏏 ഐ പി എൽ ൽ ഡൽഹിയെ 16 റൺസിന് തോൽപ്പിച്ച് ഹൈദരാബാദിന് ആദ്യ ജയം

📰⚽ജെനൊവ ക്ലബ്ബിലെ 14 കളിക്കാര്‍ക്കും ഒരു സ്റ്റാഫ് അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചതോടെ ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ വീണ്ടും പ്രതിസന്ധി

📰🥍ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിലവിലെ ചാമ്ബ്യന്‍ റാഫേല്‍ നദാല്‍ അനായാസ ജയത്തോടെ രണ്ടാംറൗണ്ടിലെത്തി. വനിതകളില്‍ മുന്‍ ഒന്നാംറാങ്കുകാരി ആഞ്ചലിക് കെര്‍ബെര്‍ പുറത്തായി. കരോളിന പ്ലിസ്കോവ, ഗാര്‍ബീന്‍ മുഗുരുസ എന്നിവര്‍ രണ്ടാംറൗണ്ടില്‍ കടന്നു.

📰⚽ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ലിവര്‍പൂള്‍ സ്വന്തമാക്കിയത് സൂപ്പര്‍ താരം തിയാഗോ അല്‍കന്റാറക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here