റാഫ്ലേഷ്യ ആർനോൾഡി; ലോകത്തിലെ ഏറ്റവും വലിയ ഒറ്റ പുഷ്പം .

0
2
ലോകത്തിലെ ഏറ്റവും വലിയ പൂവാണ് റാഫ്ലേഷ്യ (Rafflesia). ഇലകളോ, തണ്ടുകളോ, വേരുകളോ ഇല്ലാത്ത ഈ സസ്യം കാട്ടു വള്ളികളിൽ പരാന്നഭോജിയായി വളരുന്നു. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധം വമിക്കുന്നതിനാൽ ഇത് ‘ശവപുഷ്പം'(Corpse Flower) എന്നും അറിയപ്പെടുന്നു. 11 കിലോഗ്രാം വരെ ഭാരമുള്ള റാഫ്ലേഷ്യ ആർനോൾഡിക്ക് ഏകദേശം 1 മീറ്റർ (3 അടി 3 ഇഞ്ച്) വ്യാസമുണ്ടാകും. ഇതിന്റെ ഭാരം 11 കിലോഗ്രാം വരെ എത്താം. പൂവിന് വെളുത്ത പുള്ളികളുള്ള അഞ്ച് കട്ടിയുള്ള, ചുവപ്പ് കലർന്ന തവിട്ടുനിറത്തിലുള്ള ഇതളുകൾ ഉണ്ട്. ഇതിന്റെ ജീവിതചക്രം ഏകദേശം ഒരു വർഷമാണ്, പക്ഷേ വിരിഞ്ഞതിനുശേഷം, ഇത് 5 മുതൽ 7 ദിവസം വരെ മാത്രമേ പുതുമയുള്ളതായി നിലനിൽക്കൂ
ഇന്തോനേഷ്യയിലെ മഴക്കാടുകളിലാണ് ഈ പുഷ്പം പ്രധാനമായും കാണപ്പെടുന്നത്, പ്രത്യേകിച്ച് ബോർണിയോ, സുമാത്ര ദ്വീപുകളിൽ. ഉയർന്ന ആർദ്രതയും പരിമിതമായ സൂര്യപ്രകാശവും ഉള്ള വനപ്രദേശങ്ങളിലാണ് ഇത് വളരുന്നത്. ശക്തമായ ദുർഗന്ധം കാരണം ഇതിനെ “ശവ പുഷ്പം” എന്നും വിളിക്കുന്നു. ഇന്തോനേഷ്യയിലെ മഴക്കാടുകളിൽ, 1818-ൽ സർ തോമസ് സ്റ്റാംഫേഡ് റഫ്ലസിന്റെ നേതൃത്വത്തിൽ നടന്ന പര്യവേഷണത്തിലെ അംഗമായ ഡോ. ജോസഫ് ആർനോൾഡിനോ,ഒരു ഇന്തോനേഷ്യൻ പൗരൻ വഴികാട്ടിയാണ് ഈ ജനുസ്സ് കണ്ടെത്തിയതെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.[1] സർ തോമസ് സ്റ്റാംഫോർഡ് റഫ്ലസിന്റെ ബഹുമാനാർത്ഥം പൂവിന് ‘റഫ്ലേഷ്യ’ എന്ന പേര് നല്കി. മലേഷ്യയിലെ സഭ സംസ്ഥാനത്തിന്റെയും തായ്‌ലൻഡിലെ സുരത്താനി പ്രവിശ്യയുടെയും സംസ്ഥാന പുഷ്പമാണ് റഫ്ലേഷ്യ.
1818-ൽ ഈ പൂവിന്റെ ഒരു മാതൃക പഠിച്ച ബ്രിട്ടീഷ് സർജൻ ജോസഫ് ആർനോൾഡിന്റെ പേരിലാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. അതിന്റെ വലിപ്പം കാരണം, ലോകത്തിലെ ഏറ്റവും വലിയ പുഷ്പമായി ഇത് കണക്കാക്കപ്പെടുന്നു.
ലോകത്തിലെ ഏറ്റവും കൂടുതൽ തേൻ ഉല്പാദിപ്പിക്കുന്ന പൂവും കൂടി ആണിത്. പൂർണ വളർച്ചയെത്തിയ ഈ പൂവിൽ നിന്നും 5മുതൽ 6 കിലൊ വരെ തേൻ കിട്ടും. റഫ്ലേഷ്യ ആർനോൾഡി ശക്തമായ, ചീഞ്ഞ മാംസത്തിന്റെ ഗന്ധം പുറപ്പെടുവിക്കുന്നു. ഈ ഗന്ധം ഈച്ചകളെയും മറ്റ് പ്രാണികളെയും ആകർഷിക്കുകയും അവയ്ക്ക് പരാഗണം നടത്താൻ അനുവദിക്കുകയും ചെയ്യുന്നു.
    • വലിപ്പം: ഏകദേശം 1 മീറ്ററോളം വ്യാസവും 10 കിലോഗ്രാമിലധികം ഭാരവും ഇതിന്റെ പൂക്കൾക്ക് ഉണ്ടാകാറുണ്ട്.
    • ഭക്ഷണം: സ്വന്തമായി ഭക്ഷണം നിർമ്മിക്കാൻ ഇതിന് ഇലകളോ പച്ചനിറമോ (ക്ലോറോഫിൽ) ഇല്ല. പൂർണ്ണമായും ആതിഥേയ സസ്യങ്ങളെ (കാട്ടു മുന്തിരിവള്ളികൾ) ആശ്രയിച്ചാണ് ഇവ ജീവിക്കുന്നത്.
    • ദുർഗന്ധം: ചീഞ്ഞളിഞ്ഞ മാംസത്തിന്റെ മണം ഈ പൂവ് പരത്തുന്നത് ഈച്ചകളെ ആകർഷിക്കുന്നതിനും പരാഗണത്തിനും വേണ്ടിയാണ്.
    • ആവാസവ്യവസ്ഥ: ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, ബ്രൂണെ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ കാടുകളിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. 

വംശനാശഭീഷണി
റഫ്ലേഷ്യയുടെ 42-ലധികം സ്പീഷീസുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, വനനശീകരണം കാരണം ഇവയിൽ പലതും ഇന്ന് വംശനാശത്തിന്റെ വക്കിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here