കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
3997 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗബാധ. 249 പേരുടെ ഉറവിടം വ്യക്തമല്ല. 67 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 36027 സാമ്ബിളുകള്‍ പരിശോധിച്ചു. 3347 പേര്‍ രോഗമുക്തി നേടി. പരിശോ
20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ 7000ത്തിലേറെ കേസുണ്ടായി. ഇന്ന് ഫലം എടുത്തത് നേരത്തെയാണെന്നും അതുകൊണ്ടാവാം കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നത്തെ ബാക്കിയുള്ള റിസള്‍ട്ടുകള്‍ കൂടി നാളത്തെ കണക്കില്‍ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.