കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി ആർജെ ബാലാജി

0
56

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി തമിഴ് സംവിധായകൻ ആർജെ ബാലാജി. തന്റെ നാട്ടിൽ പല പാർട്ടികളിലുള്ളവർ മുഖ്യമന്ത്രിയാകാൻ ശ്രമിച്ചു. കേരളത്തിൽ ഒരേ പാർട്ടിയിലുള്ള പലരും മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്നുവെന്നാണ് പരിഹാസം. തങ്ങള്‍ക്ക് ഒരു നല്ല മുഖ്യമന്ത്രിയെ ലഭിച്ചു, ഉടന്‍ തന്നെ നിങ്ങള്‍ക്കും നല്ലൊരു മുഖ്യമന്ത്രിയെ ലഭിക്കട്ടെ എന്നും സംവിധായകൻ ആശംസിച്ചു. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന സൂര്യയുടെ ‘കറുപ്പ്’ സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു ആർജെ ബാലാജി.

സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ മെയ് 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മാസും ആക്ഷനും ചേർന്ന കംപ്ലീറ്റ് എന്റർടെയ്‌നറായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് ‘കറുപ്പി’ൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സൂര്യ–തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്ക്രീനിൽ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഐഎംപി ഫിലിംസാണ് ‘കറുപ്പ്’ കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here