തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.
ഹൈദരാബാദ് : തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിന്റെ 150 കോടി രൂപയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ബിജെപി നേതാവും സാമൂഹിക പ്രവർത്തകനുമായ റല്ലഗുഡം രാമകൃഷ്ണ റെഡ്ഡിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുറച്ചു മാസങ്ങൾക്ക് മുൻപാണ് ബദാംഗ്‌പേട്ട് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നടന്ന 150 കോടി രൂപയുടെ ക്രമക്കേട് രാമകൃഷ്ണ റെഡ്ഡി തെളിവുകൾ സഹിതം പുറത്തുകൊണ്ടുവന്നിരുന്നത്.
രാമകൃഷ്ണ റെഡ്ഡിയുടേത് ആത്മഹത്യ ആണെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അഴിമതിയുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ നശിപ്പിക്കാനുള്ള ശ്രമമാണോ ഈ മരണത്തിന് പിന്നിലെന്ന സംശയവും തെലങ്കാന ബിജെപി ഉന്നയിച്ചു. തുടർന്ന് പോലീസ് ഭാരതീയ ന്യായ സംഹിത സെക്ഷൻ 194 പ്രകാരം ദുരൂഹ മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്….








